സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരെ ഒമാന്‍ പിരിച്ചുവിടുന്നു

ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നു. 48 മലയാളികള്‍ ഉള്‍പ്പെടെ 72 പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് അറിയിപ്പ്.
സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് അറിയുന്നത്. അതേസമയം ഗള്‍ഫിലെ തൊഴില്‍പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പിണറായി വ്യക്തമാക്കി.
എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha