പ്രവാസ ജീവിതത്തിന്റെ ഏറ്റവും ദൈന്യതയാര്‍ന്ന മുഖം : സൗദി അറേബ്യ

സൗദി അറേബിയയില്‍ നിന്നും വരുന്നത് പ്രവാസ ജീവിതത്തിന്റെ ഏറ്റവും ദൈന്യതയാര്‍ന്ന മുഖങ്ങളാണ്.മാസങ്ങളായി ജോലിയോ വേതനമോ ഇല്ലാതെ കഴിയുന്ന പതിനായിരത്തിലേറെ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ എളുപ്പമല്ല. സൗദി സര്‍ക്കാരിന്റെ കുത്തക തര്‍ക്കത്തില്‍ പൊലിഞ്ഞു പോയത് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുത്തിരുന്ന പ്രവാസികളുടെ സ്വപ്നങ്ങളാണ്. സൗദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്ടിങ് കമ്പനിയായ സൗദി ഓജര്‍ കഴിഞ്ഞയാഴ്ച പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ ജിദ്ദ, മക്ക, തായിഫ് തുടങ്ങിയ ആറു ലേബര്‍ ക്യാമ്പുകളില്‍ 2500 ഇന്ത്യന്‍ തൊഴിലാളികളാണു ദുരിതത്തിലായതെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന സൗദി ഓജര്‍ കമ്പനി ഏഴു മാസത്തോളമായി വേതനം നല്‍കുന്നില്ല. 10 ദിവസം മുന്‍പ് ക്യാമ്പിലെ മെസും നിര്‍ത്തിയതോടെ തൊഴിലാളികള്‍ പട്ടിണിയിലായി.
മലയാളി വ്യവസായി രവിപിള്ള തൊഴില്‍ നഷ്ടപ്പെട്ട് ലേബര്‍ കമ്പുകളില്‍ കഴിയുന്ന മെക്കാനിക്കല്‍ മേഖലയിലുള്ള 3000 പേര്‍ക്ക് ആര്‍ .പി ഗ്രൂപ്പിന്റെ കമ്പനികളില്‍ ജോലി കൊടുക്കാമെന്നു ഏറ്റിട്ടുണ്ട്.ലുലു ഗ്രൂപ് മേധാവി യൂസഫലിയും തൊഴില്‍ വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
സൗദി തൊഴില്‍ മന്ത്രാലയവും തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുംതീരുമാനിക്കുക വഴി അല്‍പ്പം ആശ്വസിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അവസരം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗും സൗദി തൊഴില്‍ മന്ത്രി അല്‍ ഹഖ്ബാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഒജര്‍ കമ്പനിയുടെ ജിദ്ദയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന 2,500 തൊഴിലാളികളില്‍ 700 പേര്‍ മാത്രമാണ് നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി സൗദിയില്‍ തന്നെ നില്‍ക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്
മടങ്ങി വരാന്‍ താല്പര്യം കാണിച്ചവരുടെ യാത്രക്കും പ്രശ്‌നങ്ങളുണ്ട്.ഹജ്ജ് തീര്‍ഥാടകരുമായി സൗദിയിലെത്തുന്ന വിമാനങ്ങളില്‍ തൊഴിലാളികളെ കൊണ്ടുവരാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുവരാന്‍ കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ സൗദിയുടെ ദേശീയവിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഈ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
തൊഴില്‍ നഷ്ടപ്പെട്ടു കേരളത്തില്‍ തിരിച്ച്‌ചെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ പാക്കേജ് നല്‍കും.
https://www.facebook.com/Malayalivartha























