Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന്

31 OCTOBER 2016 01:38 PM IST
മലയാളി വാര്‍ത്ത

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന്
മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ടുള്ള പരിപാടി ഒരുക്കുന്നത് ഡാന്‍സിംഗ് ഡാംസല്‍സ് ആണ്.

ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മതസംസ്ക്കാരത്തില്‍ വളര്‍ന്നവരുമാണ്. അത്കൊണ്ട് തന്നെ വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കിയാണ് ഈ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത് .
ഹാര്‍ബര്‍ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസില്‍ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഡാന്‍സ് പ്രേമികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സീറ്റുകള്‍ ഓണ്‍ലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 


ഡിസംബര്‍ 17 ന് ടൊറോന്റോ ഹാര്‍ബര്‍ഫ്രണ്ട് സെന്ററിലുള്ള (Harbourfront Centre) ഫ്ലെക്ക് ഡാന്‍സ് തിയേറ്ററില്‍ (Fleck Dance Theatre ) വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവല്‍ അരങ്ങേറുക .
വിവിധ ലോകരാജ്യങ്ങളിലെ വിവിധങ്ങളായ നൃത്തരൂപങ്ങളെ ക്രിസ്മസ് സാന്റാ അവതരിപ്പിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രത്യേകത .


ടൊറോന്റോയിലെ പ്രമുഖ റിയല്‍റ്ററായ മനോജ് കരാത്തയാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്പോണ്‍സര്‍.
ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജില്‍ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്‌ടര്‍ മേരി അശോക് പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും, സ്പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ടിക്കറ്റിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക .
കനേഡിയന്‍ മള്‍ട്ടിക്കള്‍ച്ചറല്‍ നെറ്റ് വര്‍ക്കാണ് (CMN) മാര്‍ക്കെറ്റിങ് ഏറ്റെടുത്തിരിക്കുന്നത് .കലയിലൂടെ സാംസ്ക്കാരിക വളര്‍ച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends