Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളികള്‍ക്ക് അഭിമാനമായി വി.കെ. രാജശേഖരന്‍ പിള്ളയുടെ പുരസ്‌കാരനേട്ടം

10 JANUARY 2017 11:26 AM IST
മലയാളി വാര്‍ത്ത

പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവില്‍ അവസാനിച്ചപ്പോള്‍ പ്രവാസി പുരസ്‌കാരപട്ടികയിലെ ഏകമലയാളിയായി വി.കെ. രാജശേഖരന്‍ പിള്ള. ഈ പുരസ്‌കാര നേട്ടം മലയാളികള്‍ക്ക് അഭിമാനമായി. അഞ്ചാംതവണയാണ് ഈ പുരസ്‌കാരം ബഹ്‌റൈനിലെത്തുന്നത്.നാഷണല്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാനും ബഹ്‌റൈനിലും ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വി.കെ. രാജശേഖരന്‍പിള്ള. ബഹ്‌റൈന്‍ മലയാളി സമൂഹത്തിലെ ശ്രദ്ധേമായ വ്യക്തിത്വമാണ് രാജശേഖരന്‍ പിള്ളയുടേത്. ആലപ്പുഴ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയാണ് ഇദ്ദേഹം. 1979-ല്‍ മുംബൈയിലെ ഒരു പരസ്യ കമ്പനിയിലാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സൗദിയിലേയ്ക്ക് ചേക്കേറിയ അദ്ദേഹം 'നജിഡ്‌സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്ലൈസ്' എന്ന സ്ഥാപനത്തിലൂടെ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. 1990-ല്‍ NFPA യുടെ അംഗീകാരം നേടിയെടുത്തതോടെ അദ്ദേഹത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായി. 2002-ല്‍ ബഹ്‌റൈനിലേക്ക് താമസം മാറിയ അദ്ദേഹം 'നാഷണല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി' എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് 'നാഷണല്‍ ഫയര്‍ ഫൈറ്റിങ് കമ്പനി' എന്നൊരുസ്ഥാപനവും തുടങ്ങി. ഇന്ന് ബഹ്‌റൈനിലെ ഫയര്‍ ഫൈറ്റിങ് രംഗത്തെ പ്രശസ്ത സ്ഥാപനമാണ് നാഷണല്‍. ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കപ്പെട്ടു. അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ തെളിവാണ് ബഹ്‌റൈനിലെ ഏത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നാഷണല്‍ എന്ന പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. അര്‍ഹരായവരിലേയ്ക്ക് തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ എത്തിയ്ക്കുവാനായി അദ്ദേഹം സ്ഥാപിച്ചതാണ് രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ്. 

രാജശേഖരന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ചിത്രകാരികൂടിയായ ഭാര്യ ശ്രീകല, കോഴിക്കോട് എന്‍.ഐ.റ്റി.യില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മകള്‍ രാജശ്രീ, ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ശ്രീരാജ് എന്നിവരും മുന്നില്‍ തന്നെയുണ്ട്. ബഹ്‌റൈനിലെ ഏതാണ്ട് എല്ലാ പ്രവാസി സംഘടനകളുമായും നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ബന്ധമുണ്ട്. മികച്ച വ്യവസായിക്കും സാമൂഹിക പ്രവര്‍ത്തകനുമുള്ള അക്ഷയ പുസ്തകനിധിയുടെ ദേശീയ പുരസ്‌കാരം 2014-ല്‍ അദ്ദേഹത്തെ തേടിയെത്തിയതും അദ്ദേഹത്തിന്റെ കര്‍മോത്സുകത ഒന്നുകൊണ്ടു തന്നെയാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (12 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (19 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (47 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends