Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ പഠനം ആഗ്രഹിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ബാധിക്കുന്ന വിസ നിയമം കർശനമാക്കുന്നു

16 SEPTEMBER 2017 03:46 PM IST
മലയാളി വാര്‍ത്ത

യുഎസിനു പിന്നാലെ യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വിസ നിയമം കർശനമാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബാധിക്കുന്നതാണു പുതിയ തീരുമാനം.

ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയർക്കു കൂടുതൽ ജോലി നൽകുകയാണു വീസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്. ഐടി മേഖലയിൽ ഇന്ത്യക്കാർക്കു പകരം തദ്ദേശീയർക്കു തൊഴിൽ നൽകാൻ ഇന്ത്യൻ കമ്പനികളോടു സിംഗപ്പൂർ ആവശ്യപ്പെട്ടു. യുകെയിൽ സോഫ്റ്റ്‌വെയൽ മേഖലയിൽ ജോലി ചെയ്യുന്ന 30,000 ഇന്ത്യക്കാരുടെ വീസ പുതുക്കി നൽകാത്തതും ഐടി മേഖലയിലെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്നു.

യുഎസിലെ തൊഴിൽ അവസാനിപ്പിച്ച് ഇന്ത്യയിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാർച്ച് വരെ 7000 പേരാണ് അപേക്ഷ നൽകിയത്. വിദഗ്ധ തൊഴിൽ മേഖലയിൽ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എൽ1 വീസകളുടെ അപേക്ഷകളിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയായ ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയുമായി സാമ്പത്തിക വ്യാപാര കരാറുകൾ ഇന്ത്യയ്ക്കുണ്ട്. എന്നാൽ സർക്കാർ ശ്രമിച്ചിട്ടും നിയമങ്ങളിൽ ഇളവുവരുത്താൻ ഈ രാജ്യങ്ങൾ തയാറാകുന്നില്ല.

ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം യുഎസിൽ വന്ന യാത്രാവിലക്കും എച്ച്1ബി, എൽ1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്കു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണു മറ്റു രാജ്യങ്ങളും നിയന്ത്രണം കൊണ്ടുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (1 minute ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends