യുഎഇയില്‍ പെരുന്നാളിന് അഞ്ച് ദിവസം അവധി
യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ദിവസവും സ്വകാര്യ മേഖലയില്‍ രണ്ട് ദിവസവുമാണ് പെരുന്നാള്‍ അവധി. ഈ മാസം 27 മുതല്‍ 31 വരെയാണ് സര്‍ക്കാര്‍ മേഖലയിലെ അവധിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ. ഹ്യൂമന്‍ റിസോഴ്സസ് പറഞ്ഞു. 25, 26 തീയതികളിലെയും ഓഗസ്റ്റ് ഒന്ന്, രണ്ടിലെയും വാരാന്ത്യ അവധിയടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് അവധി ദിവസങ്ങള്‍ ലഭിക്കും. ശവ്വാല്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ് സ്വകാര്യ മേഖലയിലെ അവധിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha