Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മലയാളികള്‍ക്ക് അഭിമാനിക്കാം... ആ നിമിഷം മുന്നോട്ട് കുതിക്കാന്‍ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു

24 NOVEMBER 2017 08:13 PM IST
മലയാളി വാര്‍ത്ത

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചത് ദൈവത്തിന്റെ ഇടപെടലാണെന്ന് പറയാമെങ്കിലും മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷമാണ്. കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചത് കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിനാണ്. കരാമയിലെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലെ തന്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയാണ് നേപ്പാളി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഷെബിയുടെയും സഹപ്രവര്‍ത്തകന്‍ മാര്‍ക് ടോറിസിന്റെയും തക്ക സമയത്തെ ഇടപെടലാണ് ഒരു ജീവന്‍ രക്ഷിക്കാന്‍ കാരണമായതെന്ന് ഡിസിഎഎസ് മാനേജര്‍ താലിബ് ഗലൂം പറഞ്ഞു. ഇരുവര്‍ക്കും പ്രത്യേക അഭിനന്ദനം നല്‍കാനുള്ള ചടങ്ങ് ഉടന്‍ നടക്കും. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.

ഷെബിന്‍ പറയുന്നത് ഇങ്ങനെ...

ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു, കരാമയില്‍ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാര്‍ ഫോണ്‍ ചെയ്യുകയായിരുന്നു. പാരാ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടന്‍ ബര്‍ ദുബായില്‍ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ചുമിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു.

നാലാം നിലയിലെ യുവാവിന്റെ ഫ്‌ലാറ്റിലേയ്ക്ക് ചെന്നപ്പോള്‍ ജനാലയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു 28കാരന്‍. ഷെബിയെയും സംഘത്തെയും കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അയാള്‍ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഊര്‍ജത്താല്‍ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിന്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകള്‍ രണ്ടും മേല്‍പോട്ട് നില്‍ക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാല്‍. സര്‍വശക്തിയുമെടുത്ത് അതില്‍ മുറുകെ പിടിച്ചു. ഉടന്‍ സഹപ്രവര്‍ത്തകന്‍ മാര്‍ക് ടോറിസും ചേര്‍ന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കില്‍ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവന്‍ പൊലിയുമായിരുന്നു. എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാന്‍ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു.

അതിനെ ഞാന്‍ ദൈവത്തിന്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നുവെന്ന് ഷെബി പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലില്‍ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും. ജീവന്‍ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടില്‍ പാരാ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 30കാരന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യു സര്‍വീസസില്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഇത്രയും കാലത്തെ സേവനത്തിനിടെ ഇത്തരമൊരു അനുഭവം ഇതാദ്യമാണ്.

ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍. ഞാന്‍ കാരണം ഒരു ജീവന്‍ നഷ്ടപ്പെടാതിരുന്നു എന്നറിയുമ്പോള്‍ എന്തെന്നറിയാത്ത സംതൃപ്തി ഷെബി പറയുന്നു. മൂന്ന് വര്‍ഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ആത്മഹത്യയില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം. സ്വദേശികള്‍ക്കും മലയാളികളടക്കമുള്ള വിദേശികള്‍ക്കുമിടയില്‍ ഹൃദയാഘാതമാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. അതിപ്പോള്‍ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകള്‍ കവരുന്നു. വളരെ ചെറുപ്പക്കാര്‍ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്‌നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍, ഭക്ഷണക്രമത്തിലെ പാളിച്ചകള്‍, വ്യായാമത്തിന്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങള്‍. ജീവിതം മുന്നോട്ട് നയിക്കണമെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (8 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

Malayali Vartha Recommends