Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും സാമ്പത്തിക പ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി വ്യാപാരി ; ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി ഒരു ലക്ഷം ദിര്‍ഹം

28 MAY 2018 12:29 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും സാമ്പത്തിക പ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി ദുബയ് വ്യാപാരി. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട്ടിലേക്ക് തിരിക്കാനാവാതെ ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം ദിര്‍ഹം (18.4 ലക്ഷം രൂപ) സംഭാവനയായി നല്‍കിയിരിക്കുകയാണ് യാഖൂബ് അല്‍ അലി. തടവുകാര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വിമാനടിക്കറ്റ് വാങ്ങുന്നതിനായാണ് ഈ സംഭാവന ഉപയോഗിക്കുക.

ദുബായിലെ പ്രമുഖ സ്വദേശി ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യാഖൂബ് അല്‍ അലി. മുൻപും ഇദ്ദേഹം ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തടവുകാരുടെ മോചനത്തിനായി വ്യവസായി ഒരു ലക്ഷം രൂപ നല്‍കുന്നത്. സഹായ ഹസ്തമായി ദുബായ് പോലീസിന്റെ കൈകളിലാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്.തടവുകാരുടെ കഷ്ടപ്പാടുകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ പോലിസ് ആവിഷ്‌ക്കരിച്ച തഫ്‌രീജ് കര്‍ബ കാംപയിന്റെ ഭാഗമായാണ് സംഭാവന.

സംഭാവന നൽകിയ യാഖൂബ് അല്‍ അലിയെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡയരക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ അഭിനന്ദിച്ചു. 2018 സായിദിന്റെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി തടവുകാരുടെയും കുടുംബങ്ങളുടെയും മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കുന്ന നടപടിയാണ് . ജയില്‍ ജീവിതത്തിനു ശേഷം പുതിയൊരു ജീവിതം ആരംഭിക്കാന്‍ തടവുകാര്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഴയടക്കാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാനും സാധിക്കാതെ നിരവധി പേര്‍ ദുബായിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ സംഭാവന സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബയ് പോലിസ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തഫ്‌രീജ് കര്‍ബ (ദുരിതമകറ്റല്‍).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends