Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എന്റെ മാതാപിതാക്കള്‍ പണത്തോട് ആര്‍ത്തിയുള്ളവരാണ്.. അന്ന് അമ്മയറിയാതെ അച്ഛനും അച്ഛന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് 77 കാരനായ ഒമാനിക്ക് എന്നെ വിറ്റത്; 77 കാരനൊപ്പം ഞാൻ സുഖമായാണ് ഇപ്പോൾ ജീവിക്കുന്നത്... ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ല; തന്റെ ജീവിതത്തില്‍ ഇടപെടരുതെന്ന് എംബസിയോട് പെൺകുട്ടി

09 JUNE 2018 10:54 AM IST
മലയാളി വാര്‍ത്ത

അച്ഛനേക്കാള്‍ പ്രായമുണ്ട് പക്ഷെ ആ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ച പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി. താന്‍ സന്തോഷവതിയാണ്. തന്റെ കാര്യത്തില്‍ ആരും ഇടപടെരുത്. തനിക്ക് നാട്ടിലേയ്ക്ക് വരാന്‍ ആഗ്രഹമില്ല. ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യക്കാരിയായ 16 കാരിയെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. താന്‍ 77 കാരനൊപ്പം സുഖമായാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും രേഖാമൂലം പെണ്‍കുട്ടി എംബസി അധികൃതരെ അറിയിച്ചു. തന്റെ ജീവിതത്തില്‍ ഇടപെടരുതെന്ന് കാണിച്ച്‌ യുവതി എംബസിക്ക് കത്ത് കൈമാറി.

ഇതോടെ ഒമാന്‍ എംബസി ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ എംബസിയുടെ മറുപടിക്ക് പിന്നാലെ പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് തെലുങ്കാനയിലെ ജാല്‍പ്പള്ളിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ അച്ഛനും അച്ഛന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് 77 കാരനായ ഒമാനിക്ക് വിറ്റത്.

കുട്ടിയുടെ അമ്മ അറിയതെയായിരുന്നു കച്ചവടം. പിന്നാലെ ഒമാനി മസ്‌കറ്റിലേക്ക് തിരിച്ചു. ശേഷം ഇയാള്‍ പെണ്‍കുട്ടിക്കുള്ള വിസ അയച്ച്‌ നല്‍കി പെണ്‍കുട്ടിയേയും മസ്‌കറ്റില്‍ എത്തിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ പോലീസില്‍ കേസ് കെടുത്തു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ ഫോണില്‍ വിളിച്ച്‌ 77 കാരന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞതായും അമ്മ പോലീസിനോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഒമാന്‍-ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ പന്ത്രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. എട്ട് അറബികളേയും മൂന്ന് ഖത്തര്‍ സ്വദേശികളേയും അഞ്ച് ഒമാന്‍ പൗരന്‍മാരേയും പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി മാതാപിതാക്കള്‍ പറയുന്നത് നുണയാണെന്നും അവരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും എംബസിയോട് വ്യക്തമാക്കി. ഇതിനായി വിവാഹ സമയത്ത് മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും എംബസി അധികൃതര്‍ക്ക് കൈമാറി.

തന്റെ മാതാപിതാക്കള്‍ പണത്തോട് ആര്‍ത്തിയുള്ളവരാണെന്നും അതിനാലാണ് അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് എംബസി അധികൃതരോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അതേസമയം എംബസിയില്‍ നിന്ന് പെണ്‍കുട്ടിയുടെതെന്ന രീതിയിലുള്ള ഒരു രേഖകളും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫാല്‍ക്കുമാന പോലീസ് വ്യക്തമാക്കി.

അതേസമയം മകളെ വിവാഹം കഴിച്ചയാളുടെ ഒപ്പം നിര്‍ത്താനാണ് തങ്ങള്‍ക്ക് താത്പര്യമെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ നിലപാട്. അവള്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം കഴിയട്ടേയെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും കുടുംബം പറയുന്നു. എന്നാല്‍ നിയമവും ആചാരവും രണ്ടാണെന്നും കേസില്‍ നിയമത്തിന്റെ വഴിക്ക് മാത്രമേ നീങ്ങുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (16 minutes ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (36 minutes ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (41 minutes ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (46 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (50 minutes ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (1 hour ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (1 hour ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (1 hour ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (2 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (3 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (3 hours ago)

Malayali Vartha Recommends