ഷോബി ഐസക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍

യോങ്കേഴ്‌സ്* യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ബോര്‍ഡ് ചെയര്‍മാനായി വൈഎംഎയുടെ മുന്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഷോബി ഐസക്കിനെ യോങ്കേഴ്‌സില്‍ ചേര്‍ന്ന ബോര്‍ഡ് മെമ്പര്‍മാരുടെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ 2014-ലെ പ്രവര്‍ത്തകയോഗം ചാരിറ്റി പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കി മറ്റ് എല്ലാ മലയാളി അസോസിയേഷനുകള്‍ക്കും മാതൃകയാകാറുള്ള വൈഎംഎ ഈ വര്‍ഷം ചാരിറ്റി ഫണ്ട ് ധനശേഖരണാര്‍ഥം മെയ് 25-ന് സ്‌റ്റേജ് ഷോ നടത്തുവാനും, അതിനു മുന്നോടിയായി ഏപ്രില്‍ 26-ന് ഈസക്കറ്റര്‍-വിഷു കുടുംബ സംഗമവും, ജൂലൈ 26-ന് പിക്‌നിക്കും, സെപ്‌റ്റംബര്‍ 14-ന് തിരുവോണാഘോഷവും, ഡിസംബര്‍ അവസാനം ക്രിസ്‌മസ്-ന്യൂഇയര്‍ ആഘോഷവും നടത്തുവാന്‍ തീരുമാനിച്ചു.
ഫോമ ജോയിന്റ് ട്രഷറര്‍ സക്കഥാനാര്‍ത്ഥിയായി യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്‌ത ജോഫ്രിന്‍ ജോസിന് ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍, മെട്രോ റീജിയന്‍, മറ്റ് വിവിധ സംസക്കഥാനങ്ങളില്‍ നിന്നുമുള്ള നിരവധി അസോസിയേഷനുകളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന ശകക്കതമായ പിന്തുണയ്‌ക്ക് വൈഎംഎ പ്രസിഡന്റ് ബിനു ജോസഫ് നന്ദി അറിയിച്ചുകൊണ്ട ് യോഗം അവസാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി/പി.ആര്‍.ഒ സഞക്കജു കുറുപ്പ് അറിയിച്ചതാണിത്.
വാര്‍ത്ത* ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha