കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഉപരാഷ്ട്ര പതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുണ്ട്. നഗരത്തിലെ പ്രധാന പാതകളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസുകള്‍ ഒഴിവാക്കി അവധി പ്രഖ്യാപിച്ചത്.
അതേസമയം, പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ മൂന്ന് താലൂക്കുകള്‍ക്കും പ്രാദേശിക അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ പ്രാദേശിക അവധി അനുവദിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha


























