സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

കേരളത്തില്‍ ഇന്ന് .രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷം ഇന്നലെയാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞെങ്കിലും സ്വര്‍ണവില ഇപ്പോഴും 90,000 ത്തിന് മുകളില്‍ തന്നെയാണ്.
വെള്ളിയാഴ്ച രണ്ട് തവണയായി 1,320 രൂപ സ്വര്‍ണത്തിന് വര്‍ദ്ധിച്ചിരുന്നു. ഇത് സ്വര്‍ണാഭരണ ഉപഭോക്താക്കളെ വീണ്ടും ആശങ്കയിലാക്കിയിരുന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 90,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിനടുത്ത് നല്‍കേണ്ടതായി വരും.
അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha


























