കരീബിയന്‍ കടലിന് മുകളിലൂടെ ഇരച്ചുകയറി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ തീതുപ്പി !! വെനസ്വേലയെ സ്‌കെച്ചിട്ട് ട്രംപിന്റെ ആക്രമണ പദ്ധതി; എണ്ണയില്‍ കണ്ണുവെച്ച് അമേരിക്കയുടെ പടപ്പുറപ്പാട് അടുത്ത ഘോരയുദ്ധത്തിലേക്കെന്ന്...! യുഎസ് പ്രസിഡന്റിനെ തീര്‍ക്കുമെന്ന് നിക്കോളാസ് മഡൂറോയുടെ കൊലവിളി

കരീബിയന്‍ കടലില്‍ തീ തുപ്പി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍. തൊട്ടടുത്ത് കിടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യം വെനസ്വേല വിറങ്ങലിച്ചു. ഡ്രഗ് കാര്‍ട്ടലുകള്‍ക്ക് നേരെയാണ് ആക്രമണമെന്ന് പെന്റഗണിന്റെ വാദം. എന്നാല്‍ വെനസ്വേലയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വാദം ഉയരുന്നു. വെനസ്വേലന്‍ മണ്ണിലെ എണ്ണയാണ് ട്രംപിനെ മോഹിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഒപ്പം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തലയെടുക്കുക. ഇന്ത്യ-പാക് യുദ്ധമടക്കം ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും സമാധാനമുണ്ടാക്കലാണ് തന്റെ വഴിയെന്നുമൊക്കെയുള്ള ആത്മപ്രശംസക്കിടയില്‍ വെനസ്വേലക്കെതിരെ ട്രംപിന്റെ യുദ്ധപുറപ്പാട്.
ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് കപ്പലിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ യുഎസ് സൈന്യം 64 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനാണ് ആക്രമണമെന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. വലിയ സൈനിക വിന്യാസമാണ് മേഖലയില്‍ യുഎസ് നടത്തിയിരിക്കുന്നത്.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ സൈനിക നടപടികളെയും യുഎസ് സൈനിക വിന്യാസത്തെയും വിമര്‍ശിച്ചിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുഎസ് ഭരണകൂടം നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വെനസ്വേല തീരത്ത് യുഎസ് കഴിഞ്ഞ മാസം ബി 1 ബോംബറുകള്‍ പറത്തിയിരുന്നു. യുഎസ് വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ബി 1. ബി 52 ബോംബറുകളും വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കല്‍ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി 8 പട്രോള്‍ വിമാനങ്ങളും എംക്യു9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയന്‍ കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
വെനസ്വേല എന്ന രാജ്യത്തെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങിക്കഴിഞ്ഞതായി പെന്റഗണിന്റെ പ്രഖ്യാപനം. കരീബിയന്‍ കടലില്‍ അമേരിക്കയുടെ അത്യാധുനിക വിമാന വാഹിനി കപ്പല്‍ നിലയുറപ്പിച്ചു. ഇതിനൊപ്പം തന്നെ യുദ്ധ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും മേഖലയിലേക്ക് എത്തുമെന്ന് പെന്റഗണ്‍ അറിയിക്കുന്നു. ഈ സൈനികസന്നാഹം വഴി വെനസ്വേലയുടെ സൈനികമേധാവികളെ ഭയപ്പെടുത്തുകയും അതുവഴി അവരെ ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളാസ് മദുറെയ്‌ക്കെതിരെ തിരിക്കുകയും ചെയ്യുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നറിയുന്നു. അങ്ങിനെ ഭരണമാറ്റമുണ്ടാക്കി ട്രംപിന്റെ പാവ സര്‍ക്കാരിനെ വെനസ്വേലയില്‍ വാഴിക്കുകയാണ് ലക്ഷ്യം. വൈകാതെ വെനസ്വേലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെനിസ്വേല ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ള രാജ്യമാണ്. 2023 ലെ കണക്കനുസരിച്ച് 303 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരം ഉള്ളതായി കണക്കാക്കപ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള സൗദിക്ക് 267.2 ബാരല്‍ എണ്ണയേ ഉള്ളൂ. നിക്കൊളാസ് മദുറോയുടെ അഴിമതിയും മയക്കമരുന്ന് വ്യാപാരവും തടയുക എന്നതാണ് ട്രംപ് പുറത്ത് പറയുന്ന കാരണമെങ്കിലും വെനസ്വേലയുടെ എണ്ണയില്‍ തന്നെയാണ് ട്രംപിന്റെ കണ്ണെന്ന് പരസ്യമായ രഹസ്യം.
വെനസ്വേലന്‍ പ്രസിഡന്റ് നികളസ് മദൂറോയുമായുള്ള ശത്രുതയുടെ നീണ്ട ചരിത്രമാണ് ട്രംപിനുള്ളത്. ആദ്യ ടേം മുതല്‍ അത് തുടങ്ങുന്നു. രണ്ടാം ടേമില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ട്രംപ് മദൂറോ സര്‍ക്കാറുമായി പരിമിതമായ ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. വെനിസ്വേലയില്‍നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും തടവിലാക്കപ്പെട്ട യു.എസ് പൗരന്മാരെ തിരിച്ചയക്കുന്നതിനും ക്രമീകരണങ്ങള്‍ നടത്തുന്നതിനായി പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗ്രെനെലിനെ തലസ്ഥാനമായ കാരക്കാസിലേക്ക് അയച്ചു. എന്നാല്‍, ഈ മാസം ആദ്യം, ട്രംപ് ഭരണകൂടം ഗ്രെനെലിന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു. മദൂറോയുടെ അറസ്റ്റിന് ട്രംപ് വാഗ്ദാനം ചെയ്ത പാരിതോഷികം 50 മില്യണ്‍ ഡോളറായി കഴിഞ്ഞ ആഗസ്റ്റില്‍ വര്‍ധിപ്പിച്ചു. വെനിസ്വേലയുമായുള്ള വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ സ്വന്തം എക്‌സിക്യൂട്ടിവ് അധികാരം വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുടിയേറ്റക്കാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ക്രിമിനല്‍ ഗ്രൂപ്പുകള്‍ എന്നിവരുടെ 'അധിനിവേശം' യു.എസ് നേരിടുന്നുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. യുദ്ധത്തെ ന്യായീകരിക്കാന്‍, 'ട്രെന്‍ ഡി അരാഗ്വ' എന്ന സംഘത്തിന്റെ അധിനിവേശം മദൂറോ തന്നെ ആസൂത്രണം ചെയ്തതാണെന്നും ട്രംപ് പറയുന്നു. എന്നാല്‍, അതിനദ്ദേഹം ഒരു തെളിവും നല്‍കിയിട്ടില്ല. മദൂറോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ള സൈനിക ആക്രമണങ്ങള്‍ക്ക് അടിത്തറയിടാന്‍ ഇത്തരം അവകാശവാദങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന് വിമര്‍ശകര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിനകം തന്നെ, യു.എസും വെനസ്വേലയും കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപം തങ്ങളുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കരീബിയന്‍ കടലില്‍ അമേരിക്കന്‍ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് ?ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകള്‍, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകള്‍ എന്നിവക്കായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സര്‍ക്കാറിന്റെ ആഭ്യന്തര രേഖകള്‍ ഉദ്ദരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോടും കത്തിലൂടെയാണ് അഭ്യര്‍ഥനകള്‍ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാര്‍ കണ്ടെത്തല്‍ സംവിധാനങ്ങളുടെ ഉല്‍പാദനം വേഗത്തിലാക്കാന്‍ മദൂറോ ചൈനീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലേക്കുള്ള ഒരു സന്ദര്‍ശനത്തിനിടെ വെനസ്വേലന്‍ ഗതാഗത മന്ത്രി റാമോണ്‍ സെലെസ്റ്റിനോ വെലാസ്‌ക്വസ് സൈനിക ഉപകരണങ്ങളും ഡ്രോണുകളും കയറ്റുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതായും പറയുന്നു. വെനിസ്വേലക്ക് കണ്ടെത്തല്‍ ഉപകരണങ്ങള്‍, ജി.പി.എസ് സ്‌ക്രാംബ്ലറുകള്‍, 1,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡ്രോണുകള്‍ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഇറാനിയന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞതായും യു.എസ് രേഖകള്‍ പറയുന്നു.
വെനസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണക്കുമെന്നും ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാന്‍ സഹായിക്കുമെന്നുമാണ് സഹായ അഭ്യര്‍ഥനയോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്. നേരത്തെ വെനസ്വേലയില്‍ രഹസ്യമായ ആക്രമണങ്ങള്‍ നടത്താന്‍ സി.ഐ.എക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കരീബിയന്‍ കടലിലെ സേനാ വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. യു.എസിലേക്ക് മയക്കുമരുന്ന് കടത്താന്‍ മദൂറോയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണിതെന്ന് മദൂറോ ഇവ നിഷേധിച്ചു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യു.എസ്. ചാരസംഘടനയായ സി.ഐ.എ നടത്താനുദ്ദേശിച്ച അട്ടിമറിശ്രമം തടഞ്ഞെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ. തലസ്ഥാന നഗരമായ കരാക്കസിലെ വെനസ്വേല സ്‌ക്വയറില്‍ നടന്ന ആക്രമണം, യു.എസ്. എംബസിക്ക് നേരെ നടന്ന ആക്രമണം എന്നിവയില്‍ സി.ഐ.എക്ക് പങ്കുണ്ടെന്ന് മഡുറോ ആരോപിച്ചു. സി.ഐ.എയുടെ രേഖകളുമായി മൂന്നുപേരെ പിടികൂടിയെന്നും അവരെ അറസ്റ്റ് ചെയ്‌തെന്നും മഡുറോ അറിയിച്ചു. എന്നാല്‍ പിടികൂടിയവരുടെ പേരോ മറ്റ് വിവരങ്ങളോ ഗവണ്മെന്റ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ അസ്ഥിരമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സി.ഐ.എ ചാരന്മാര്‍ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി ഡയസ്ഡാഡോ കാബെല്ല പറഞ്ഞു. കരീബിയന്‍ തീരത്ത് യു.എസ്. വിമാനവാഹിനി കപ്പല്‍ നടത്തുന്ന സൈനികാഭ്യാസത്തെയും വെനസ്വേല അപലപിച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ജെറാര്‍ഡ് ആര്‍ ഫോര്‍ഡിനെയാണ് യു.എസ് കരീബിയന്‍ തീരത്തേക്ക് അയച്ചത്. കഴിഞ്ഞദിവസം വെനസ്വേലന്‍ തീരത്ത് രണ്ട് യു.എസ് ബോബര്‍ വിമാനങ്ങള്‍ പറന്നത് പ്രകോപനം സൃഷ്ടിച്ചു. വാഷിങ്ടണ്‍ നിയമാനുസൃതമായി അംഗീകരിക്കാത്ത പ്രസിഡന്റാണ് മഡുറോയെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കമാണ് യു.എസ് നടത്തുന്നതെന്നും അതിനായാണ് ഈ സൈനിക നീക്കം യു.എസ് നടത്തുന്നതെന്നും വെനസ്വേലയിലെ ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഏഴ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനകളുമെല്ലാം യു.എസ് കരീബിയന്‍ കടലില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. മയക്കുമരുന്ന കടത്തിയെന്ന് ആരോപിച്ച് രണ്ടാഴ്ചക്കിടെ പത്ത് ബോട്ടുകള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. വെനസ്വേല, കൊളംബിയ എന്നിവിടങ്ങളിലെ 42 പൗരന്മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെനസ്വേലന്‍ എണ്ണയും പ്രകൃതിവാതകങ്ങളും സ്വന്തമാക്കാന്‍ യു.എസില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന വരേണ്യ സാമ്പത്തിക വര്‍ഗം നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാമെന്ന് നിക്കോളാസ് മഡുറോ പറഞ്ഞു. വെനസ്വേലയുടെ പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള അമേരിക്കയുടെ ഇത്തരം ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിന്റെ പേരിലാണ് അമേരിക്ക തങ്ങളുടെ മേഖലയില്‍ സൈനികാഭ്യാസം നടത്തിയതെന്നും മഡുറോ പറയുന്നു. കൊളംബിയയില്‍ ഉത്പാദിപ്പിക്കുന്നതിന്റെ അഞ്ച് ശതമാനം മാത്രമേ വെനസ്വേലയിലൂടെ കടത്തുന്നുള്ളൂവെന്നും അതെല്ലാം കണ്ടുപിടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മഡുറോ അവകാശപ്പെട്ടു. മയക്കുമരുന്നിനെതിരെ രാജ്യം കര്‍ശനമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.എസുമായി ചേര്‍ന്ന് സൈനിക നീക്കം നടത്താന്‍ ശ്രമിച്ച ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുമായുള്ള ഊര്‍ജ കരാര്‍ വെനസ്വേല റദ്ദാക്കി. ജനാധിപത്യ ഭരണം അട്ടിമറിക്കാന്‍ സാമ്രാജ്യത്വ ശക്തിയുമായി കൈകോര്‍ത്തതിനാലാണ് കരാര്‍ റദ്ദാക്കിയത്. യു.എസ്. യുദ്ധക്കപ്പലായ യു.എസ്.എസ് ഗ്രേവ്‌ലി കരീബിയന്‍ തീരത്ത് നങ്കുരമിട്ടതിന് പിന്നാലെയാണ് മഡുറോ കരാര്‍ റദ്ദാക്കിയതായി അറിയിച്ചത്. ജലായശയങ്ങളില്‍ സംയുക്തമായി നടത്തുന്ന പ്രകൃതിവാതക പര്യവേക്ഷണത്തില്‍ നിന്നാണ് വെനസ്വേല പിന്മാറിയത്.
https://www.facebook.com/Malayalivartha

























