ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇന്ത്യന്‍ വംശജയുടെ വിചാരണ തുടങ്ങി

ഭര്‍ത്താവിനെ കുളിമുറിയില്‍ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യാക്കാരിയുടെ വിചാരണ അമേരിക്കന്‍ കോടതിയില്‍ തുടങ്ങി. ബിസിനസ്സുകാരനായ ബിമല്‍പട്ടേലിനെ കൊന്ന കുറ്റത്തിന് 27 കാരിയായ ശ്രിയ പട്ടേലിനെതിരെയാണ് കേസ്. ഈ കേസ് തെളിയിക്കപ്പെടുകയാണെങ്കില്‍ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2011 ലാണ് ഈ സംഭവം നടക്കുന്നത്. ഭര്‍ത്താവിനെ മസ്സാജ് ചെയ്യാനെന്ന പേരില്‍ കുളിമുറിയില്‍ കൊണ്ടു പോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായ പരിക്കേറ്റ ബിമല്‍ സംഭവം നടന്ന് 5 മാസത്തിനുശേഷമാണ് മരിച്ചത്. ബുധനാഴ്‌ച വിചാരണയ്‌ക്കിടെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കൂടുതല്‍ തെളിവുകള്‍ ടെക്‌സാസിലെ കോടതിയില്‍ ഹാജരാക്കി. പെട്രോള്‍ കുളിമുറിയിലേക്ക് കൊണ്ടുപോകാനുപയോഗിച്ച ബക്കറ്റില്‍ ശ്രിയയുടെ വിരലടയാളമുണ്ടെന്ന് അവര്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha