കൈക്കൂലി വാങ്ങിയതില്‍ ഇന്ത്യന്‍ വംശജനെതിരെ കേസ്

അമേരിക്കയില്‍ രോഗികളെ പരിശോധനാകേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് കൈക്കൂലി വാങ്ങിയെന്നും അധിക വരുമാനത്തിന് നികുതി അടച്ചില്ലെന്നുമുള്ള കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്‌ടര്‍ കുറ്റം സമ്മതിച്ചു. ന്യൂജഴ്‌സിയിലെ ഡോ. യാഷ് ഖന്നയാണ് കേസ് ലഘൂകരിക്കാന്‍ വേണ്ടി കുറ്റം ഏറ്റു പറഞ്ഞത്.
2009-2011 വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്. ഈസ്റ്റ് ഓറഞ്ചിലുള്ള ഓറഞ്ച് കമ്മ്യൂണിറ്റി എം.ആര്‍.ഐ. എല്‍.എല്‍.സി എന്ന രോഗപരിശോധനാ കേന്ദ്രത്തിലേക്ക് രോഗികളെ പറഞ്ഞയയ്‌ക്കുന്നതിന് സ്ഥാപനത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
പരിധിയില്‍ കവിഞ്ഞ വരുമാനത്തിന് ഇദ്ദേഹം വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയോ സമയം നീട്ടി ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് നീതിന്യായവകുപ്പ് അധികൃതര്‍ പറഞ്ഞു.
അദ്ദേഹം ഇതിന് പിഴയോ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും.
https://www.facebook.com/Malayalivartha