യൂറോപ്പില്‍ ഞായറാഴ്‌ച മുതല്‍ സമയമാറ്റം
യൂറോപ്പില്‍ ഞായറാഴ്‌ച വെളുപ്പിന് രണ്ടു മണി മൂന്നു മണിയാക്കി സമ്മര്‍ ടൈമിന് (വേനല്‍ക്കാല സമയം) തുടക്കം കുറിക്കും. ഇതുമൂലം രാത്രിക്ക് ഒരു മണിക്കൂര്‍ നഷ്‌ടപെടും. അതോടൊപ്പം പകലിന് സമയം കൂടും. രാത്രി ജോലിക്കാര്‍ സന്തോഷത്തിലാണ് ഒരു മണിക്കൂര്‍ കുറച്ച് ജോലി ചെയ്‌താല്‍ മതി. എന്നാല്‍ ഗതാഗത സര്‍വ്വീസുകളെ സമയമാറ്റം ബാധിച്ചിട്ടില്ല. 1980 ലാണ് യൂറോപ്പില്‍ സമയമാറ്റ പ്രക്രീയ ആരംഭിച്ചത്. സമ്മര്‍ ടൈമില്‍ ഇന്ത്യയുമായി മൂന്നര മണിക്കൂറിന്റെ സമയ വ്യത്യാസമാണുളളത്. ഓക്‌ടോബര്‍ 26 ഞായറാഴ്‌ച വെളുപ്പിന് മൂന്ന് മണി രണ്ട് മണിയാക്കി വിന്റര്‍ ടൈം ആരംഭിക്കും. ഈ സമയമാറ്റം പൊതുജനങ്ങള്‍ക്ക് മടുപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha