മലയാളി വാര്‍ത്ത.
ദേശീയ ശരാശരിയെക്കാള്‍ മരണ നിരക്ക് കൂടുതലുള്ള പതിനാല് എന്‍എച്ച്എസ് ആശുപത്രികള്‍ക്കെതിരേ അന്വേഷണം നടത്തും. ഈ ആശുപത്രികളില്‍ പ്രതിവര്‍ഷം മൂവായിരത്തോളം പേര്‍ മരിക്കുന്നു എന്നാണ് കണക്ക്.
മിഡ് സ്റ്റാഫഡ് ആശുപത്രിയില്‍ മൂന്നു വര്‍ഷത്തിനിടെ 1200 പേര്‍ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ മരിച്ചു എന്ന കണ്ടെത്തലിന്റെ തുടര്‍ച്ചയാണ് ഈ നടപടി. കോള്‍ചെസ്‌ററര്‍, ടേംസൈഡ്, ബ്‌ളാക്ക്പൂള്‍, തുറോക്ക്, ലങ്കാഷെയര്‍ ആശുപത്രികളെക്കുറിച്ച് അന്വേഷണം നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. നോര്‍ത്ത് കുംബ്രിയ, ജോര്‍ജ് എലിയറ്റ്, ബക്കിങ്ഹാംഷെയര്‍, ഡുഡ്‌ലി ഗ്രൂപ്പ്, ഷെര്‍വുഡ് ഫോറസ്ര്‌റ്, ബര്‍ട്ടണ്‍ ആശുപത്രികള്‍ക്കെതിരേ കൂടി അന്വേഷണം നടത്താനാണ് പുതിയ തീരുമാനം.