Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

മാരക അവസ്ഥയിലേക്ക്..! ആ വമ്പൻ സൗദിയിൽ പിടിമുറുക്കുന്നു, കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

11 DECEMBER 2022 12:58 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ ശൈത്യം കടുക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.രാജ്യത്ത് ശൈത്യം കടുത്ത പിന്നാലെ മുന്നറിപ്പുമായി ആരോഗ്യ മന്ത്രാലയ അധികൃതർ രംഗത്തെത്തി. പകര്‍ച്ചവ്യാധി മുന്നറിപ്പാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്ത് ഇത്തവണ കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ശൈത്യം ശക്തമായതോടെ കാലാവസ്ഥാജന്യ രോഗങ്ങള്‍ ശക്തമാകാന്‍ ഇടയുള്ളതായി സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു. പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണത്തിന് വരെ കാരണമാകുന്നുണ്ട്.

പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം വിശദീകരിച്ചു. ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിനേന എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം. പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണം. ശീതക്കാറ്റും മഴയും കൊള്ളുന്നത് പരമാവധി കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, സൗദിയിൽ കനത്ത കാലാവസ്ഥവ്യതിയാനം തുടരുകയാണ്. രാജ്യത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.റിയാദ് മേഖലയിലെ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകൾ, കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും.

കൂടാതെ മഴ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും പൊതുജനം അപകടം ഒഴിവാക്കാനായി അകലം പാലിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിവിധ വാർത്താ മാദ്ധ്യമങ്ങൾ വഴി അധികൃതർ യഥാസമയം നൽകുന്ന അറിയിപ്പുകൾക്ക് പൊതുജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (3 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (3 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends