Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയിൽ ഈ മാറ്റങ്ങൾ, അറിഞ്ഞില്ലെങ്കിൽ അറസ്റ്റും... കടുത്ത...പിഴയും... കർശന നടപടിയും

12 APRIL 2023 03:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16982 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2023 മാർച്ച് 30 മുതൽ 2023 ഏപ്രിൽ 5 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉയർത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയമാണ് . ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുറക്കുന്നുമുണ്ട്. മറ്റു നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കുകയും ചെയ്യും. നഗരസഭയിൽനിന്നുള്ള ലൈസൻസില്ലാതെ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള കൂടിയ പിഴ 5,000 റിയാലിൽ നിന്ന് 50,000 റിയാലായും കുറഞ്ഞ പിഴ 1,000 റിയാലിൽ നിന്ന് 10,000 റിയാലായും ഉയർത്തും.

ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മിനിമം പിഴ 200 റിയാലിൽ നിന്ന് 1,000 റിയാലായും കൂടിയ പിഴ 1,000 റിയാലിൽ നിന്ന് 5,000 റിയാലായും ഉയർത്തും. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കുള്ള കൂടിയ പിഴ പിഴ 10,000 റിയാലിൽ നിന്ന് 1,000 റിയാലായും കുറഞ്ഞ പിഴ 200 റിയാലായും കുറക്കുകയും ചെയ്യും. ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാൻ വിസമ്മതിക്കുന്നതിനുള്ള കൂടിയ പിഴ 10,000 റിയാലിൽ നിന്ന് 2,000 റിയാലായും കുറഞ്ഞ പിഴ 400 റിയാലായും കുറക്കും.

ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തുന്നതിന് മുമ്പ് പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം നൽകും. ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, ലൈസൻസ് വിവരങ്ങൾ വ്യക്തമല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ ഒരു ദിവസത്തെ സാവകാശമാണ് അനുവദിക്കുക. മണ്ണെണ്ണ വിതരണത്തിന് ലൈസൻസുള്ള പെട്രോൾ ബങ്കുകളിൽ മണ്ണെണ്ണ ലഭ്യമാക്കാതിരിക്കൽ, ലൈസൻസില്ലാതെ പരസ്യ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ രണ്ടു ദിവസത്തെ സാവകാശമാണ് അനുവദിക്കുക.

കെട്ടിടങ്ങളിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക കുപ്പത്തൊട്ടി ഇല്ലാതിരിക്കുന്നതിന് പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ കെട്ടിട ഉടമകൾക്ക് മൂന്നു ദിവസത്തെ സാവകാശമാണ് അനുവദിക്കുക. ലൈസൻസ് റദ്ദാക്കിയ ശേഷം വാണിജ്യ ബോർഡുകൾ നീക്കം ചെയ്യാതിരിക്കൽ, കേടായ ടയറുകൾ ഉപേക്ഷിക്കാതെ കാർ സർവീസ് സ്ഥാപനങ്ങൾക്കു പിന്നിൽ കൂട്ടിവെക്കൽ, ലൈസൻസില്ലാതെ കെട്ടിട നിർമാണം, അറ്റകുറ്റപ്പണി, പൊളിക്കൽ, ഇ-പെയ്‌മെന്റ് നിയമ ലംഘനങ്ങൾ, പെട്രോൾ ബങ്കുകളിലെ നിയമ ലംഘനങ്ങൾ, സ്വദേശികളുടെ വഴിവാണിഭം എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ ഏഴു ദിവസത്തെ സാവകാശം ലഭിക്കും.

ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, ഉൽപന്നങ്ങളും വസ്ത്രങ്ങളും ഉപകരണങ്ങളും മറ്റും നിലത്ത് അട്ടിവെക്കൽ, വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങൡ പ്രൈസ് ടാഗും സ്റ്റിക്കറും ഇല്ലാതിരിക്കൽ, വിൽപനക്ക് വിസമ്മതിക്കൽ, നിയമാനുസൃത കാരണമില്ലാതെ സേവനം നൽകാൻ വിസമ്മതിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ 14 ദിവസത്തെ സാവകാശം നൽകും.

കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ, സ്ഥാപനത്തിന് ബാങ്ക് അക്കൗണ്ട് ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 30 ദിവസവും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതിന് 60 ദിവസവും സാവകാശം അനുവദിക്കും. നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്ക് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) പരസ്യപ്പെടുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 8- ന് സൗദി ആഭ്യന്തര മന്ത്രാലയം നൽകിയ അറിയിപ്പിൽ 9500 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2462 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5020 പേരെയാണ് അറസ്റ്റ് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends