Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പുണ്യമാസത്തിലും തലവെട്ടി...! സൗദിയിൽ 2009ന് ശേഷം ആദ്യമായി റംസാനില്‍ വിശുദ്ധ നഗരമായ മദീനയില്‍ വധശിക്ഷ നടപ്പാക്കി, ഈ വര്‍ഷം മാത്രം രാജ്യത്ത് നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 17

13 APRIL 2023 02:03 PM IST
മലയാളി വാര്‍ത്ത

പുണ്യമാസമായ റംസാനിലും വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. 2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്. മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു.

മാര്‍ച്ച് 28ലെ ശിക്ഷ കൂടി നടപ്പാക്കിയതോടെ ഈ വര്‍ഷം മാത്രം സൗദി അറേബ്യയില്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 17 ആയി. സൗദി പൗരനെയാണ്‌ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. മാർച്ച് 28നാണ് ശിക്ഷ നടപ്പാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. മാര്‍ച്ച് 28ലെ ശിക്ഷ കൂടി നടപ്പാക്കിയതോടെ ഈ വര്‍ഷം മാത്രം സൗദി അറേബ്യയില്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 17 ആയി. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ മാർച്ചിൽ മാത്രം ഭീകരവാദവും കൊലപാതകങ്ങളും ബലാത്സംഗവും ഉള്‍പ്പെടെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 81 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്ന്  സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു .

സ്വന്തം മാതാപിതാക്കളെ കൊന്നവര്‍ ഉള്‍പ്പെടെ നിരപരാധികളുടെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും വധശിക്ഷയ്ക്ക് വിധേയരായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് ബോംബ് സ്ഫോടനം നടത്തിയവരും കൊലപാതകത്തിന് ശേഷം മൃതദേഹം വികൃതമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതികളും ഇതിലുണ്ട്.

രാജ്യത്തേക്ക് മയക്കു മരുന്നും ആയുധങ്ങളും കടത്തിയവരും തട്ടിക്കൊണ്ടു പോയി ആളുകളെ വധിച്ച കേസില്‍ പിടിക്കപ്പെട്ടവരും വധശിക്ഷക്ക് വിധേയരായി. സൗദിയില്‍ ഒരു ദിവസം ഇത്രയധികം പേരെ ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത് 1980ന് ശേഷം ഇതാദ്യമായാണ്. മക്ക ഹറം പിടിച്ചെടുത്ത കേസില്‍ 1980ല്‍ 67 പേരെ വധിച്ചിരുന്നു. 2016ല്‍ തീവ്രവാദ കേസുകളില്‍ 47 പേരുടെ വധശിക്ഷയും നടപ്പിലാക്കുകയുണ്ടായി.

എന്നാല്‍ ഇത്തവണ വിവിധ കേസുകളിലെ പ്രതികള്‍ക്ക് ഒരേസമയം വധശിക്ഷ നടപ്പാക്കുകയാണ് ചെയ്തത്.2021ല്‍ 69 പേരുടെ വധശിക്ഷ നടപ്പാക്കി. അതായത് ഒരു വര്‍ഷത്തിനിടെ വധശിക്ഷകളുടെ എണ്ണം ഇരട്ടിയായി . രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്.

ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. 2010 - 2014 കണക്കുകളില്‍ നിന്ന് 82 ശതമാനത്തിന്റെ വര്‍ധനയാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കപ്പെട്ടവരില്‍ 90 പേര്‍ക്കെതിരെ ചുമത്തിയിരുന്നത് വലിയ കുറ്റങ്ങള്‍ പോലുമല്ലായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ഇത്തരത്തില്‍ തിരക്കിട്ട് വധശിക്ഷകള്‍ നടപ്പിലാക്കുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഗോത്ര വിഭാഗങ്ങളെയും ഭരണകൂടം ഇത്തരത്തില്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ന്യായമായ വിചാരണയ്ക്ക് പോലും അവസരം നല്‍കാതെ സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതായി വിമര്‍ശനമുയരുന്നുണ്ട്

കൊലപാതകങ്ങള്‍ക്ക് മാത്രമേ വധശിക്ഷ നല്‍കൂവെന്ന് സൗദി കിരീടാവകാശി വാഗ്ദാനം നല്‍കിയിട്ടും മാരകമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനും വധശിക്ഷ ഉപയോഗിക്കുന്നെന്നാണ് വിമര്‍ശം. ന്യായമായ വിചാരണയ്ക്ക് പോലും അവസരം നല്‍കാതെ വധശിക്ഷ നടപ്പാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends