Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

തകിടം മറിഞ്ഞ് കാലാവസ്ഥ...! യുഎഇയിൽ ഓറഞ്ച്...യെല്ലോ അലേർട്ടുകൾ, ഈ എമിറേറ്റുകളിൽ കനത്ത ജാ​ഗ്രത

14 APRIL 2023 02:17 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ പലയിടത്തും അസ്ഥിര കാലാവസ്ഥ തുടരുകയാണ് . ദുബായ്, റാസൽഖൈമ എന്നിവയുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി, എൻസിഎം റിപ്പോർട്ട് ചെയ്തു. ദുബായിലെ ഹത്ത, റാസൽഖൈമയിലെ ഖാട്ട് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് കനത്ത മഴ റിപ്പോർട്ട് ചെയ്യുകയും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു.

അബുദാബി, ഫുജൈറ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ പെയ്തു. മാത്രമല്ല, ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റും വീശുന്നുണ്ട്. അതിനാൽ പ്രതികൂല കാലാവസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് ചില പ്രദേശങ്ങളിൽ പൊടിയും മണലും ഉയർത്തും. ഇത് തിരശ്ചീന ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയ്ക്കുന്നതുമാണ്. പ്രതികൂല കാലാവസ്ഥയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണം. പൊടിയും വീശുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. അസ്ഥിര കാലാവസ്ഥ ഇന്ന് വൈകിട്ട് 6 വരെ തുടരുമെന്നാണ് എൻസിഎം വ്യക്തമാക്കുന്നത്. മഴയുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്കായി അതോറിറ്റി സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം, ക്ലൗഡ് സീഡിങ് വഴിയാണ് രാജ്യത്ത് മഴ വർധിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നത്. മഴ കൂടുതൽ ലഭിക്കുന്നതിന് രാജ്യം പിന്തുടരുന്ന ക്ലൗഡ് സീഡിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഒരുങ്ങളും നടക്കുന്നുണ്ട്.

ഇതിനായി പുതിയ ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു. പുതിയ അത്യാധുനിക വിമാനങ്ങൾ വാങ്ങാനായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിഡസ് എയ്‌റോസ്പേസുമായി എൻ.സി.എം കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

ക്ലൗഡ് സീഡിങിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ വലിയ അളവിൽ ഉൾകൊള്ളാൻ ശേഷിയുള്ള ടർബോപ്രോപ് വിമാനമായ ഡബ്ല്യൂ എക്സ്- 80 ആണ് വാങ്ങാൻ പദ്ധതിയിടുന്നത്. ഇതിൽ അത്യാധുനിക സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. നിലവിൽ കിംഗ് എയർ സി-90 മോഡൽ വിമാനങ്ങളാണ് എൻ.സി.എം. ഉപയോഗിക്കുന്നത്.

ക്ലൗഡ് സീഡിങ്‌ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായാണ് പുതിയ കരാറിനെ എൻ.സി.എം കാണുന്നത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനോടൊപ്പം രാജ്യത്ത് ജലസുരക്ഷയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും പുതിയ പങ്കാളിത്തം സഹായകരമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends