Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

അന്താരാഷ്ട്ര നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറക്കുക ലക്ഷ്യം, സൗദി അറേബ്യയിൽ നാല് പ്രത്യേക ഇക്കണോമിക് സോണുകൾ സ്ഥാപിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ, പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

15 APRIL 2023 08:33 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ നാല് പ്രത്യേക ഇക്കണോമിക് സോണുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറക്കുകയാണ് ലക്ഷ്യം. റിയാദ്, ജിസാൻ, റസാൽ ഖൈർ, ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലായിരിക്കും പുതിയ ഇക്കണോമിക് സോണുകൾ. ലോകത്തെമ്പാടുമുളള നിക്ഷേപകരെ സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യത്തെ ബിസിനസിൽ നിർണായകമാകുമെന്നും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൗദിയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ബില്യൺ കണക്കിന് റിയാൽ സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സോണുകൾ വഴി പുതിയ ബിസിനസ് ഹബുകൾ സൃഷ്ടിക്കാനും കമ്പനികളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനും സാധിക്കും.

ഇറക്കുമതി ചുങ്കത്തിൽ ഇളവു നൽകിയും കുറഞ്ഞ കോർപറേറ്റ് ടാക്‌സ് മാത്രം ഈടാക്കിയും നൂറു ശതമാനം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ അനുവദിച്ചുമായിരിക്കും പ്രത്യേക സാമ്പത്തിക മേഖലകൾ. സൗദി അറേബ്യയിലെ നിക്ഷേപകർ ബിസിനസ് റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പരിശോധനകൾക്ക് മുന്നോടിയായി രേഖകൾ കൃത്യമായിരിക്കണമെന്നും രേഖകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തവർക്ക് പിഴയീടാക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

ബിനാമി ബിസിനസ് അവസാനിപ്പിച്ച് കീഴടയങ്ങിയവരിൽ പലരും ഇപ്പോൾ സൗദിയിൽ നിക്ഷേപകരായിരിക്കുകയാണ്. നൂറുകണക്കിന് മലയാളികളും ഇതിലുണ്ട്. നിക്ഷേപകരായവർക്ക് നിരവധി അവസരങ്ങളും സാധ്യതകളും സഹായവും ലഭിക്കും. നിക്ഷേപകരായവർക്ക് സ്‌പോൺസർ വേണ്ട. എല്ലാം സ്വന്തം നിലക്ക് ചെയ്യാം. പക്ഷേ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കണം

നിക്ഷേപരായവർ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കണം. ലഭിക്കുന്ന ആനുകൂല്യങ്ങളും ബോധ്യം വേണം. ഇനിയും നിക്ഷേപകരാകാൻ സൗദിയിൽ അവസരമുണ്ട്. ഇനി മുതൽ അപേക്ഷ നൽകുന്നവർ നിക്ഷേപ ലൈസൻസുകൾ നേടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. സ്വന്തം നിലക്കോ, സൗദി പൗരനുമായി പങ്കാളിത്ത വ്യവസ്ഥയിലോ ബിസിനസ് നടത്തുവാനും അവസരമുണ്ട്. ചിലർ നിലവിലെ സ്‌പോൺസറെ പാർടണറാക്കിയാണ് ബിനിമി ബിസിനസ് അവസാനിപ്പിച്ചത്. നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് കൺസൾട്ടൻസികളും ഓർമപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends