Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആറ് പേരുടെ അവയവങ്ങൾ 13 പേർക്ക് പുതുജീവനായി, അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങൾക്ക് പ്രശംസ

15 APRIL 2023 08:50 AM IST
മലയാളി വാര്‍ത്ത

ടെലിവിഷനിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു മനോഹര പരസ്യം ഉണ്ട്. ‘മുറിയിൽ വാതിൽ അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവന്റെ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരമ്മ. വാതിലിൽ അച്ഛൻ തട്ടി വിളിക്കുമ്പോഴും പുറത്തേക്കു വരാൻ വിസമ്മതിച്ച് ആ അമ്മ മുറിക്കുള്ളിൽതന്നെ ഇരിക്കുന്നു. സാവകാശം മുറി തുറന്ന് അച്ഛൻ അകത്തു വരികയും ‘അവളെ നീയൊന്നു കണ്ടു നോക്ക്’ എന്ന് പറയുകയും ചെയ്യുമ്പോൾ സമ്മതിക്കാനാവാതെ അമ്മ അവിടെതന്നെ ഇരിക്കുകയാണ്.

അടുത്ത നിമിഷം തന്നെ കോളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്ന അച്ഛൻ വാതിൽ തുറക്കുമ്പോൾ ഒരു പെൺകുട്ടി വാതിലിനു മുന്നിൽ നിൽക്കുന്നതായാണ് കാണുന്നത്. അവളുടെ കൈയിൽ ഒരു ബോക്സും ഉണ്ട്. അകത്തേക്ക് കയറി വരുന്ന അവളെ അമ്മ തികച്ചും മനസ്സില്ലാമനസ്സോടെ ആണ് എതിരേൽക്കുന്നത്. തന്റെ കൈയിലിരുന്ന ബോക്സ് അവൾ അമ്മയുടെ നേരെ നീട്ടുകയാണ്. അത് മേടിച്ചു നോക്കുമ്പോൾ അതിന്റെ മുകളിൽ "സ്നേഹപൂർവമ സ്വന്തം മകൻ" എന്നൊരു ലേബൽ കാണുന്നു. ആകാംഷയോടെ തുറന്നു നോക്കുമ്പോൾ ഒരു സ്റ്റെതസ്കോപ് ആണ് അതിന്റെ അകത്തു നിന്നും കിട്ടുന്നത്.

അമ്മ അതെടുത്തു ചെവിയിൽ വയ്ക്കുകയും മറുഭാഗം ആ പെൺകുട്ടിയുടെ ഹൃദയത്തിനോട് ചേർത്തുവയ്ക്കുകയും ചെയ്യുന്നു. വികാരനിർഭരമായ ആ നിമിഷത്തിൽ പൊട്ടി കരയുന്ന അമ്മയോട് അവൾ പറയുന്ന വാക്കുകൾ ആണ് ഏറ്റവും ശ്രദ്ധേയം "ഇനി എപ്പോൾ വേണമെങ്കിലും അമ്മക്ക് മോനോട് സംസാരിക്കാമല്ലോ" വെറുമൊരു പരസ്യം മാത്രമാണെങ്കിലും അവയവ ദാനത്തിന്റെ മനോഹാരിത അത്രയധികം ഉയർത്തിക്കാട്ടിയ ഒരു പരസ്യ ചിത്രമായിരുന്നു അത്. ഇനിയൊരിക്കലും തിരികെ വരാത്ത തന്റെ മകന്റെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കുമ്പോൾ ഒരു അമ്മയ്ക്ക് ഉണ്ടാവുന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്.ജീവന്റെ ആ തുടിപ്പ് എന്നും അവർക്കൊരു ആശ്വാസം തന്നെയായിരിക്കും എന്നതിൽ സംശയം വേണ്ട.

ഇപ്പോൾ സൗദിയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്‌ക മരണം സംഭവിച്ച ആറു പേരുടെ അവയവങ്ങൾ 13 രോഗികൾക്ക് പുതുജീവൻ നൽകി. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ അനുമതി നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിജയിച്ചതോടെയാണിത്. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ സൗദി രോഗികളിലാണ് മാറ്റിവെച്ചത്. അഞ്ചു പേരിൽ വൃക്കകളും അഞ്ചു പേരിൽ കരളുകളും മൂന്നു പേരിൽ ശ്വാസകോശങ്ങളുമാണ് മാറ്റിവെച്ചത്.

മെഡിക്കൽ മുൻഗണനാക്രമം അനുസരിച്ച്, നീതി ഉറപ്പു വരുത്തിക്കൊണ്ടു തന്നെ മെഡിക്കൽ ധാർമികത പാലിച്ചാണ് അവയവങ്ങൾ രോഗികളിൽ മാറ്റിവെച്ചതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ത്വലാൽ അൽഖൗഫി പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങളെ ത്വലാൽ അൽഖൗഫി പ്രശംസിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവിന്, അവയവങ്ങളുടെ തകരാർ അവസാന ഘട്ടത്തിലായി കഷ്ടപ്പെടുന്ന എട്ട് ആളുകളുടെ ജീവൻ വരെ രക്ഷിക്കാനാകും..ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾ തകരാറിലാകുന്നവർക്ക് അവയെ മാറ്റിവയ്ക്കാവുന്നതാണ്. പല സ്വീകർത്താക്കൾക്കും സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (36 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (56 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends