Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മക്ക കിസ്‌വ എന്താണെന്ന് അറിയാമോ? സൗദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്വ ഫാക്ടറിയുടെ ചരിത്രവും പ്രാധാന്യവും വിശദമായി നോക്കാം...

15 APRIL 2023 02:16 PM IST
മലയാളി വാര്‍ത്ത

കിസ്വ നിർമാണ ഫാക്ടറിയുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി. ഫാക്ടറി സന്ദർശിച്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും സംഘത്തിനും ഫാക്ടറിയിൽ സ്വീകരണം നൽകിയതിനിടെയാണ് ഫാക്ടറിയുടെ കിസ് വ നിർമാണ പ്രവർത്തനങ്ങളും ചരിത്രവും അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി വിശദീകരിച്ചത്. ഇസ് ലാമിലെ ഏറ്റവും പുണ്യഗേഹമായ കഅബയെ പൊതിയുന്ന കറുത്ത പട്ടും സ്വർണനൂൽ തുണിയുമാണ് കിസ്വ.

എല്ലാ വർഷവും ഹജ് തീർഥാടന സീസണിൽ ഇത് മാറ്റിക്കൊണ്ടിരിക്കും. സൗദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്വ ഫാക്ടറിയിലാണ് കിസ്വ നിർമിക്കുന്നത്. മക്കയിലെ കിസ് വ ഫാക്ടറിക്ക് സമ്പന്നമായ ചരിത്രമുണ്ട്. ആദ്യകാല ഇസ് ലാമിക കാലഘട്ടത്തിൽ ഖലീഫ ഉമർ ഇബ്‌നുൽ ഖത്താബിന്റെ ഭരണ കാലത്താണ് ഇത് സ്ഥാപിതമായത്. നൂറ്റാണ്ടുകളായി കഅബയെ മൂടുന്ന തുണിയായ കിസ് വയുടെ നിർമാണത്തിന് സൗദി സർക്കാർ വൻ തുകയാണ് വകയിരുത്തുന്നത്.

കിസ് വ ഫാക്ടറി ഒരു ചെറിയ വർക്ക്ഷോപ്പായിട്ടാണ് ആദ്യം സ്ഥാപിതമായതെങ്കിലും പിന്നീട് വലിയ തോതിലുള്ള പ്രവർത്തനമായി വളർന്നു. ഉൽപാദന പ്രക്രിയയും വർഷങ്ങളായി നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പഴയ കാലങ്ങളിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്ന കോട്ടൺ, സിൽക്ക് തുടങ്ങിയ ലളിതമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് കിസ്വ നിർമിച്ചിരുന്നത്. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉപയോഗിച്ചിരുന്ന പഴയ കിസ്വയുടെ ഭാഗങ്ങൾ, ഖാലിദ് രാജാവിന്റെ കാലത്തു പൂർണമായും 250 കിലോ ഗ്രാം തങ്കത്തിൽ നിർമിച്ച കഅബയുടെ വാതിൽ എന്നിവ ഉൾപ്പെടെ കഅബയുമായി ബന്ധപ്പെട്ട പല പുരാതന വസ്തുക്കളും ഫാക്ടറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആധുനിക കാലത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന നിലവാരമുള്ള പട്ടിൽ നിന്നാണ് കിസ് വ നിർമിക്കുന്നത്. പട്ടു കഷ്ണങ്ങളാക്കി മുറിച്ച് സ്വർണം, വെള്ളി നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തു തുന്നിച്ചേർത്ത് പൂർണമായ കഅബയുടെ ആവരണം ഉണ്ടാക്കുക എന്നിവയാണ് കിസ് വ നിർമിക്കുന്ന പ്രക്രിയ. കിസ്‌വ ഫാക്ടറി മക്കയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഫാക്ടറികളിൽ ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള മുസ് ലിംകൾ വളരെ ആദരവോടെയാണ് കാണുന്നത്.

മക്കയിലെത്തുന്ന വിവിധ രാജ്യ നേതാക്കളും പണ്ഡിത ശ്രേഷ്ഠരും കിസ് വ ഫാക്ടറി സന്ദർശിക്കുക പതിവാണ്. അവരെ സ്വീകരിക്കുന്നതിന് പ്രത്യേക സ്വീകരണ മുറിയും, അവർക്ക് കിസ്വ തുന്നുന്നതിന്നുള്ള സൗകര്യവും ഫാക്ടറിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നു. പ്രതിവർഷം 25 കിസ് വ തോതിൽ ഉത്പാദിപ്പിക്കുന്നു. ഓരോന്നിനും ഏകദേശം 670 കിലോഗ്രാം ഭാരവും 14 മീറ്റർ ഉയരവും 47 മീറ്റർ ചുറ്റളവുമുണ്ട്.

ലോകോത്തര ഗുണനിലവാരമുള്ള സ്വർണ, വെള്ളി നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത കറുത്ത പട്ടിന്റെ ഒന്നിലധികം കഷ്ണങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കിസ് വയിൽ ഖുർആൻ വാക്യങ്ങളും മറ്റ് ഇസ് ലാമിക വാക്യങ്ങളും എഴുതാൻ ജർമൻ നിർമിത സ്വർണവും വെള്ളിയും കൊണ്ടുള്ള നൂൽ ഉപയോഗിക്കുന്നു. മുസ് ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമായാണ് കഅബയും അതിനെ ആവരണം ചെയ്യുന്ന കിസ് വയും കണക്കാക്കപ്പെടുന്നത്.

വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കഅബയെ പുതയ്ക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്വ നിർമാണ ഫാക്ടറി സന്ദർശിക്കുകയായിരുന്നു. തങ്ങളുടെ മകൻ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, മറ്റു കെ.എം.സി.സി പ്രവർത്തകരോടൊപ്പം ഫാക്ടറിയിലെത്തിയ തങ്ങളെ ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു.

ഫാക്ടറിയുടെ കിസ്വ നിർമാണ പ്രവർത്തനങ്ങളും ചരിത്രവും അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി തങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. കിസ്വ തുന്നുന്നതിനുള്ള സൗകര്യവും ഒരുക്കി. തങ്ങൾ തുന്നിയ ഭാഗം അടുത്ത തവണ കഅബയെ പുതപ്പിക്കുന്ന കിസ് വയിൽ ഉൾപ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു.എ.കെ.ബാവ, ജാഫർ കുറ്റൂർ, ഹബീബ് കല്ലൻ, നൗഷാദ് ചേറൂർ, അൻവർ സാദത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends