Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇത്തവണയും പതിവ് തെറ്റിക്കാതെ...! റമസാന്റെ അവസാന ദിനങ്ങൾ വിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി യൂസഫലി ഭാര്യയ്ക്കൊപ്പം മക്കയിൽ, ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിൽ പ്രാർഥനയിൽ തുടരും...

16 APRIL 2023 03:46 PM IST
മലയാളി വാര്‍ത്ത

വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഉംറ നിർവഹിക്കാനും പ്രവാചകനോട് സലാം പറയാനും, റമദാനിലെ പ്രത്യേക പ്രാർഥനകൾക്കുമായി ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലും മദീനയിലും എത്തുന്നത്. ഇപ്പോൾ പതിവ് തെറ്റിക്കാതെ റമസാന്റെ അവസാന ദിനങ്ങൾ വിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യ സാബിറയും മക്കയിൽ എത്തിയിരിക്കുകയാണ്.

ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിൽ പ്രാർഥനയിൽ തുടരും. എല്ലാ വർഷവും റമസാനിലെ അവസാന നാളുകളിൽ മക്കയിൽ എത്താറുണ്ട്. മസ്ജിദുൽ ഹറമിൽ ലക്ഷക്കണക്കിനു വിശ്വാസികൾക്ക് ആത്മീയനിർവൃതിയിൽ മുഴുകാൻ മികച്ച അവസരം ഒരുക്കുന്ന സൗദി അധികൃതരുടെ സേവനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലും അദ്ദേഹം തന്റെ പുണ്യ പ്രവർത്തികൾ തുടരുകയാണ്.

റമദാനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. ലോകത്തിന്റെ പട്ടിണി അകറ്റാൻ ഈ വർഷം പ്രഖ്യാപിച്ച വൺ ബില്യൻ മീൽസ് എൻഡോവ്മെന്റിലേക്കും സഹായപ്രവാഹം തുടരുകയാണ്. പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) സംഭാവന ചെയ്തു.

മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്. മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസുഫലി പറഞ്ഞു.

ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി ലോകത്തിനു യു.എ.ഇ. നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎഇ. അര്‍ഹരായവരെ പിന്തുണയ്ക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇത് മാത്രമല്ല റംസാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റംസാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയാണ് അദ്ദേഹം ശാന്തിഗിരിക്ക് കൈമാറിയത്. ആശ്രമത്തിലെത്തുന്ന സന്ദർശകരുൾപ്പെടെ ദിവസവും 5000ഓളം ആളുകൾക്കാണ് സൗജന്യമായി അന്നദാനം നൽകുന്നത്.

ആശ്രമം സ്‌പിരിച്വൽ സോൺ കോൺഫറൻസ് ഹാൾ അനക്‌സിൽ ഇന്നലെ നടന്ന സൗഹൃദ മീറ്റിംഗിലാണ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ജനറൽ മാനേജർ ( എക്‌സ്‌പോർട്സ് ) മുഹമ്മദ് റാഫി, ഫിനാൻസ് മാനേജർ അനൂപ് വർഗീസ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ ചേർന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ചെക്ക് കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (22 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (25 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (28 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (33 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (35 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends