Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെ ആ ദുരന്തം, പുതുതായി വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി, പ്രവാസി ദമ്പതികളെ മരണം കവർന്നെടുത്ത് നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിന് പോകാന്‍ തയാറെടുക്കുന്നതിനിടെ

17 APRIL 2023 11:37 AM IST
മലയാളി വാര്‍ത്ത

ദുബൈയിൽ മലയാളി ദമ്പതികളടക്കം 16 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസികൾ. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരണ് മരിച്ച മലയാളികൾ. അഗ്നിക്കിരയായത് ഇവരുടെ ജീവൻ മാത്രമല്ല, സ്വപ്നങ്ങൾ കൂടിയായിരുന്നു.

ട്രാവല്‍സ് ജീവനക്കാരനായ റിജേഷും സ്‌കൂള്‍ അധ്യാപികയായ ജിഷിയും തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെയാണ് ഈ ദുരന്തം. ഏതൊരു പ്രവാസിയേയും പോലെ നാട്ടിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസിലിട്ട് നട‌ക്കുകയായിരുന്നു ഇവരും. എന്നാൽ അത് യാത്ഥാർത്യമായപ്പോൾ അവരില്ല. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുവരെയും മരണം കവര്‍ന്നത്.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവര്‍ നാട്ടില്‍ പോയി വന്നിരുന്നു. 11 വര്‍ഷം മുന്‍പാണ് റിജേഷും ജിഷിയും വിവാഹിതരായത്. കുട്ടികളില്ല.പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ 4 ഇന്ത്യക്കാരടക്കം 16 പേരാണ് മരിച്ചത്.

ശനിയഴ്ച്ച ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു താഴത്തെ നിലയിൽ തലാൽ സൂപ്പർ മാർക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നത് സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. ചെറിയ രീതിയിലുള്ള അഗ്നിബാധയായിരിക്കുമെന്ന് കരുതിയാണ്.

വലിയൊരു ശബ്ദമാണ് സംഭവ സ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടർന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും ഇവിടുത്തെ കടകളിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. തീപിടുത്തത്തിന്റെ വിവരങ്ങൾ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്. പിന്നീടാണ് അപകടത്തിന്റെ വ്യപ്തി ഇത്രത്തോളമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തിൽപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിഭ്രാന്തിയോടെ പലരെയും ഫോൺ വിളിച്ചുകൊണ്ടിരുന്നു.

മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു.മലയാളികളടക്കം സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ദുബായ് ദെയ്റയില്‍പ്പെടുന്ന ഫ്രിജ് മുറാറും അൽ റാസ് ഏരിയയും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും അവിടങ്ങളിൽ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്ർലമാരുടെ ഫ്ലാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്.

ഇവരെ കൂടാതെ, ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാൻ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രമാണിത്. ഡബിൾഡക്കർ കട്ടലുകളിലായി ആറിലേറെ പേർ ഒരു മുറിയിൽ താമസിക്കുന്നുണ്ട്. കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (11 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (24 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (28 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (39 minutes ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (51 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

Malayali Vartha Recommends