നിമിഷ പ്രിയയുടെ മോചനം വൈകുന്നത് ഈ കാരണത്താൽ, വിട്ടുവീഴ്ച്ചയ്ക്കില്ലാതെ തലാലിന്റെ കുടുംബത്തിലെ ആ രണ്ട് പേർ, കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിച്ചത് നിമിഷ ചെയ്ത ആ വലിയ തെറ്റ്...!!!

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനം എന്താണ് വൈകുന്നത് സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ഇവരുടെ മോചനം എന്തേ ഇത്ര വൈകുന്നത് എന്നുള്ള ചോദ്യങ്ങളും നിരവധിയാണ്. കേന്ദ്ര സർക്കാരും അതുപോലെ പ്രമുഖ പ്രവാസി വ്യവസായിയായ എം.എ യൂസഫലി ഉൾപ്പെടെ ഇടപ്പെട്ടിട്ടും എന്തേ മോചനം വൈകുന്നു. ഇതിന് കാരണമുണ്ട്. കഴിഞ്ഞ ദിവസം നമ്മൾ പറഞ്ഞപോലെ നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുന്നത് കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബത്തിനും യമന്‍ പ്രസിഡന്റിനും മാത്രമാണ്.
അവർ വിചാരിച്ചാലെ ഇനി ഇതിൽ നിർണായക തീരുമാനം എടുക്കാനാകൂ. അതിൽ തർക്കമൊന്നുമില്ല. എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വിട്ടുവീഴ്ച്ചയ്ക്കില്ലാതെ കട്ടയ്ക്ക് നിൽക്കുകയാണ്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ക്ക് തടസ്സമായി നിൽക്കുന്നത് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ ഒന്നുരണ്ട് ബന്ധുക്കളാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നതെന്നാണ് സൂചനകൾ. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ടെന്നും നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ഇവർ ഇപ്പോഴും ഈ നിലപാടിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം കുടുംബത്തിലെ ഒരാളെങ്കിലും ദയാ ധനത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചാൽ അത് സ്വീകരിക്കാനാകില്ലെന്നാണ് നിയമം. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയിരുന്നു. യെമനിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിലനിൽക്കുന്ന നിയമം അനുസരിച്ച് മൃതമദേഹം വികൃതമാക്കാൻ പാടില്ലെന്നാണ്.
ഒരുപക്ഷേ കൊലപാതകം ക്ഷമിച്ചാലും മൃതദേഹം വികൃതമാക്കിയ നടപടി ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല യെമനിലെ ഗോത്ര സംസ്കാരം അനുസരിച്ച് സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളത്. ഇതും നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തൽ.
താലാലിൻ്റെ കുടുംബത്തിൽ എതിർത്തു നിൽക്കുന്നവരുമായി ഇടനിലക്കാർ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കെെമാറണമെന്നുമാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിച്ചിരുന്നത്. അതിനായി കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി അഭ്യര്‍ഥിച്ചു. എങ്ങനെ പണം കെെകാര്യം ചെയ്യണമെന്നുള്ളതു കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ടു തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ പ്രേമകുമാരി അപേക്ഷ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha