ആദ്യ സർവീസിൽ തന്നെ വിമാനം ഫുൾ, റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് ആരംഭിച്ച് എയർ അറേബ്യ, ആഴ്ചയിൽ മൂന്ന് ദിവസം സർവീസ്

യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം. നിർത്തലാക്കിയ സലാം എയർ സർവീസ് പുനരാരംഭിക്കുന്നതിനൊപ്പം കേരളത്തിലേക്ക് പുതിയ സർവീസിന് മറ്റൊരു വിമാനക്കമ്പനിയും തുടക്കമിട്ടിരിക്കുകയാണ്. പ്രവാസികൾ എല്ലാവരും അറിഞ്ഞ് കാണുമെന്ന് വിചാരിക്കുന്നു. യുഎഇ വിമാനക്കമ്പനിയായ ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയാണ് പുതിയ സർവീസിന് തുടക്കമിട്ടത്. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്കാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആദ്യ ദിവസം വിമാനത്തിൽ യാത്രക്കാർ ഫുൾ ആയിരുന്നു.
ആഴ്ചയിൽ മൂന്ന് ദിവസമാണ് റാക്–കോഴിക്കോട് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സെക്ടറില്‍ എയർ അറേബ്യ സർവീസ് നടത്തുക. ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ആദ്യ സർവീസിന് തുടക്കമിട്ടതോതെ റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യൂട്ടീവ് ആദില്‍ അലി, എന്നിവരടക്കം സംബന്ധിച്ചു. പുതിയ സർവീസ് തുടക്കം റാസൽഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ഷെയ്ഖ് സാലിം പറഞ്ഞു.
ആദ്യപടിയായി മൂന്നു വിമാനങ്ങളാണ് സര്‍വീസ് ആരംഭിക്കുന്നത്. ഭാവിയില്‍ സര്‍വിസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാസല്‍ഖൈമയിലെ ആദ്യസന്ദര്‍ശനം തന്‍റെ നാട്ടിലേക്കുള്ള വിമാന സര്‍വിസ് ഉദ്ഘാടനച്ചടങ്ങിനായത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇത് വടക്കന്‍ എമിറേറ്റിലെ മലയാളി സമൂഹത്തിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും കോണ്‍സല്‍ ജനറല്‍ തുടര്‍ന്നു.
സർവിസ് റാസൽഖൈമയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു .വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന റാസൽ ഖൈമയുടെ പ്രാദേശിക, രാജ്യാന്തര വിമാന യാത്രകൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ പുതിയ സേവനം പിന്തുണയ്ക്കുന്നു. റാസൽഖൈമയിലെ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കാനും ഈ സർവീസ് വഴിതെളിയിക്കും.
https://www.facebook.com/Malayalivartha