യുഎഇ ദേശീയ ദിനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് അല്ല മൂന്ന് ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്ന അവധി ദിനങ്ങളുടെ എണ്ണം കൂടി. നേരത്തേ രണ്ടുദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചതെങ്കിൽ അത് മൂന്ന് ദിവസമായി കൂട്ടി. ഡിസംബർ 2 മുതൽ 4 വരെ (ശനി മുതൽ തിങ്കൾ വരെ) മൂന്നു ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ഉൾപ്പടെയാണ് അവധി ലഭിക്കുന്നത്.
ഡിസംബർ അഞ്ചിന് സ്ഥാപനങ്ങൾ പ്രവർത്തനം പുനരംരംഭിക്കും. ഡിസംബർ ഒന്നിന് വീട്ടിലിരുന്ന ജോലി ചെയ്യാൻ സർക്കാർ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ ഒന്നിന് സർക്കാർ ഫെഡറൽ ജീവനക്കാർക്ക് വെള്ളിയാഴ്ച ഓൺലൈൻ പ്രവൃത്തി ദിനമായി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോലിയിൽ നിർബന്ധമായും പ്രവേശിക്കേണ്ട ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ സ്വകാര്യ മേഖലക്ക് രണ്ടു ദിവസമാണ് അവധി നൽകാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവധി മൂന്ന് ദിവസമാക്കാൻ തീരുമാനിച്ചു.ദേശീയദിനമായ ഡിസംബർ രണ്ടു മുതൽ നാലു വരെയാണ് പുതിയ അവധി ദിവസങ്ങൾ ( ശനി, ഞായർ, തിങ്കൾ ) അവധിക്ക് ശേഷം അഞ്ചാം തീയതിയാണ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ ഒന്നിന് അവധി ബാധകമായിരിക്കും എന്ന അറിയിപ്പാണ് എത്തിയത്. തുടർന്ന് മൂന്ന് ദിവംസ അവധി ലഭിച്ചു. എന്നാൽ ഈ വർഷം ഡിസംബർ ഒന്ന് വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്. അതിനാൽ ആണ് വർക്ക് ഫ്രം ഹോം അനുവദിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha