കുവൈറ്റില്‍ ഹൃദയാഘാതം മൂലം മലയാളി നഴ്സ് മരിച്ചു

കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങല്‍ ആണ് മരിച്ചത്. ഹവല്ലി ദാറുല്‍ ശിഫാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. 48 വയസ്സായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം, സൗദിയിൽ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ് റിയാദിൽ മരിച്ചത്. കഴിഞ്ഞ 30 വർഷമായി റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പി. സുലജ, മകൾ: സനിജ. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
https://www.facebook.com/Malayalivartha