30 മുതൽ 20 ശതമാനംവരെ നിരക്കിളവ്, അന്താരാഷ്ട്ര സർവീസുകൾക്ക് ടിക്കറ്റ് നിരക്കുകൾ കുറച്ച് യുഎഇ...സൗദി വിമാനക്കമ്പനികൾ

പ്രവാസികൾക്ക് ഇപ്പോൾ സുവർണകാലമാണ്. വിവിധ എയർലൈനുകൾ അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയയും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സും ആണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കുകൾ കുറച്ചത്. സൗദിയയില്‍ 30 ശതമാനവും ഇത്തിഹാദില്‍ 20 ശതമാനവും പരിമിത കാലത്തേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും. പ്രത്യേക പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് സൗദിയ 30 ശതമാനം വരെ കിഴിവ് നല്‍കുന്നത്.
സൗദിയയില്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ബിസിനസ്, ഇക്കണോമി ക്ലാസ് വേര്‍തിരിവില്ലാതെ ഓഫര്‍ ബാധകമാണ്. സൗദിയിലുള്ളവര്‍ക്ക് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെയുള്ള യാത്രാ കാലയളവിലെ യാത്രകള്‍ക്ക് നിരക്കിളവ് ലഭിക്കും. ഇതിനായി നവംബര്‍ 29 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സൗദിക്ക് പുറത്തുള്ളവര്‍ക്ക് 2024 ജനുവരി 11 മുതല്‍ മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 24 മുതല്‍ നവംബര്‍ 30 വരെ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സെയില്‍സ് ഓഫീസുകള്‍ വഴിയും ഓഫര്‍ പ്രയോജനപ്പെടുത്താം.
യുഎഇയുടെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് 20ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ക്ക് മാത്രമുള്ള 'വൈറ്റ് ഫ്രൈഡേ' ഓഫര്‍ ആണിത്. നവംബര്‍ 24 മുതല്‍ 27 വരെ നിശ്ചിത റൂട്ടുകളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് 2024 ജനുവരി 15 മുതല്‍ ജൂണ്‍ 12 വരെ യാത്ര ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, കോള്‍ കൗണ്ടറുകള്‍, ഇത്തിഹാദ് എയര്‍വേയ്സ് നിയമിച്ച ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ബുക്കിങ് നടത്താം.
ദമാം, ജിദ്ദ, റിയാദ്, ബഹ്റൈന്‍, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ 20 ശതമാനം കിഴിവോടെ ബുക്ക് ചെയ്യാം. ഇത്തിഹാദ് അതിഥികള്‍ക്ക് അവരുടെ സ്റ്റോപ്പ് ഓവര്‍ സമയത്ത് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ആകര്‍ഷകമായ പുതിയ ലോഞ്ചുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. താമസ വിസയുള്ളവര്‍, ഫസ്റ്റ്, ബിസിനസ് ക്ലാസ്, കൂടാതെ യോഗ്യരായ ടയര്‍ സ്റ്റാറ്റസ് അതിഥികള്‍ക്കാണ് അവസരം.
https://www.facebook.com/Malayalivartha