മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, ദുർഗന്ധമുള്ള വസ്തുക്കൾ കെെവശം കരുതരുത്, പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കുള്ള നിയമങ്ങൾ കടുപ്പിച്ച് സൗദി, നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെ പിഴ

പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കുള്ള നിയമങ്ങൾ കടുപ്പിച്ച് സൗദി. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിന്‍റെ ലംഘനങ്ങൾക്കുള്ള പിഴ എത്രയാണെന്നും വിശദീകരിക്കുന്ന പട്ടിക മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക.
പുറത്തിറക്കിയിരിക്കുന്ന പട്ടികയിലെ പൊതുനിബന്ധകളും പിഴകളും വിശദമായി പരിശോധിക്കാം...
യാത്രാവേളയിൽ ദുർഗന്ധമുള്ള വസ്തുക്കൾ കെെവശം കരുതാൻ പാടില്ല. ഇത്തരം വസ്തുക്കൾ കെെവശം കരുതിയാൽ 200 റിയാൽ ആണ് പിഴ. ലഗേജുകൾ നിശ്ചയിച്ച സ്ഥലത്ത് വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ ഈടാക്കും. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. വാഹനത്തിന് കേടുവരുത്തുന്നത് കണ്ടാൽ 500 റിയാൽ പിഴ ഈടാക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ടിക്കറ്റ് നിരക്കിനൊപ്പം 200 റിയാൽ പിഴ അടക്കേണ്ടി വരും. യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടാൽ കാണിക്കണം ഇല്ലെങ്കിൽ യാത്ര വിലക്കി പോലീസിന് കെെമാറും.
പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കണം അല്ലെങ്കിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ. വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇന്‍റർസിറ്റിയിൽ 13 വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്രക്കായി അനുവദിക്കാൻ പാടില്ല.
ൻട്രാസിറ്റിയിൽ എട്ട് വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്രക്കായി വിടാൻ പാടുള്ളതല്ല.അനാവശ്യമായി ബസിൽ നിന്നും ഇറങ്ങിയാലും പിഴ നൽകേണ്ടി വരും. സ്‌പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരായില്ലെന്ന് തെളിഞ്ഞാൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ നൽകേണ്ടി വരും. വാഹനത്തിൽ അനുവദിച്ചതിൽ കൂടുതൽ ലഗേജുകള് കയറ്റാൻ അനുവദിക്കില്ല.
https://www.facebook.com/Malayalivartha