യുഎഇയില്‍ വാഹനാപകടം, മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗര്‍ സ്വദേശി ചങ്ങനാക്കുന്നേല്‍ മനോജ് ആണ് ഷാര്‍ജയിലെ അബൂ ശാഖാറയിൽ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 38 വയസ്സായിരുന്നു. ഉടന്‍ തന്നെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഷാര്‍ജയിലെ ഒരു റെസ്റ്റോറന്റില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ചങ്ങനാക്കുന്നേല്‍ മാണി- സാറാമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha