30,000 അടി ഉയരത്തിൽ എത്തിയതും പാട്ടും നൃത്തവും, ദുബൈയിലെ ഇന്ത്യന്‍ വ്യവസായിയുടെ മകളുടെ വിവാഹം വിമാനത്തില്‍ വെച്ച് നടന്നു, സ്വകാര്യ വിമാനത്തില്‍ നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറൽ

വിമാനത്തിൽ നടക്കുന്ന പല സംഭവങ്ങളും അടുത്തിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിത 30,000 അടി ഉയരത്തിൽ ഒരു വിവാഹം നടത്തിരിക്കുകയാണ്. ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ വെച്ച് നടന്നത്. കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ദിലീപ്, പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്.
വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഈ വിവാഹത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. നവംബര്‍ 24നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും വിവാഹിതരായത്.
വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാട്ടും നൃത്തവുമായി ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു.350ഓളം അതിഥികളും വിവാഹത്തിൽ പങ്കുചേർന്നു. ഹൈസ്‌കൂള്‍ കാലം മുതലുള്ള തന്റെ പ്രണയിനിയെ വിമാനത്തില്‍ വെച്ച് വിവാഹം കഴിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ജെടെക്‌സിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും വരൻ സൈനാനി പറഞ്ഞു.
എന്നാല്‍ പോപ്ലി കുടുംബത്തിന് ഇത് ആദ്യത്തെ ആകാശ കല്യാണമല്ല. 1994ല്‍ പോപ്ലി ജുവലറിയുടെ ഉടമയായ ലക്ഷമണ്‍ പോപ്ലി തന്റെ മകന്‍ ദിലീപിന്റെയും സുനിതയുടെയും വിവാഹം നടത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലാണ്. അന്ന് ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha