Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യക്ക് പിന്നാലെ കുവൈത്തിലും ജെഎന്‍വണ്‍ സ്ഥിരീകരിച്ചു, രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് നിർദ്ദേശം

30 DECEMBER 2023 05:25 PM IST
മലയാളി വാര്‍ത്ത

വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സൗദി അറേബ്യക്ക് പിന്നാലെ കുവൈത്തിലും സ്ഥിരീകരിച്ചു.
ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.

ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുകയോ തീവ്രത വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് അറിയിച്ചിട്ടുണ്ട്.

JN.1 ന്റെ സാധാരണ ലക്ഷണങ്ങള്‍, പനി..... മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന,വയറുവേദന, വയറിളക്കം എന്നിവയാണ്.രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. പരിശോധനകളുടെ ഫലമായി ജെഎന്‍.1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങള്‍ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പോള്‍ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.വര്‍ഷത്തിലെ ഈ കാലയളവില്‍ ശ്വസന രോഗങ്ങള്‍ക്ക് കാരണമാകുന്ന സീസണല്‍ വൈറസുകള്‍ പതിവായി കൊണ്ടുവരുന്നുണ്ട്.

രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും കൂടുതല്‍ പ്രയാസം തോന്നുന്നവര്‍ ഡോക്ടര്‍മാരെ കാണുകയും വേണം.കുവൈത്തിലുടനീളം 42 കേന്ദ്രങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ എന്നിവയ്ക്കോ ഏറ്റവും പുതിയ തരം ശ്വാസകോശ രോഗങ്ങള്‍ക്കോ ഉള്ള പ്രതിരോധ കുത്തിവയ്പുകള്‍ മന്ത്രാലയം നല്‍കിവരുന്നുണ്ട്. 60 വയസും അതില്‍ കൂടുതലുമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിസമയത്ത് മാസ്‌ക് ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എന്താണ് JN.1 കൊവിഡ് വേരിയന്റ്?

ബിഎ.2.86 വേരിയന്റിന്റെ പിന്‍ഗാമിയാണ് JN.1 വേരിയന്റ്. സ്‌പൈക്ക് പ്രോട്ടീനില്‍ 30-ലധികം മ്യൂട്ടേഷനുകള്‍ വഹിക്കുന്നു. ഡിസംബര്‍ 19 ചൊവ്വാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊവിഡ്19 ന്റെ ഉപ-വകഭേദമായി ജെഎന്‍വണ്ണിനെ തരംതിരിച്ചത്.

ഇന്ത്യ, ചൈന, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ നിലവിലുള്ള മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന പകര്‍ച്ചവ്യാധിയായി കണക്കാക്കുന്നു. ജെഎന്‍.1ല്‍ നിന്നും മറ്റ് കോവിഡ് വേരിയന്റുകളില്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ നിലവിലെ വാക്‌സിനുകള്‍ പര്യാപ്്തമാണെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (24 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (45 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (12 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends