Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ലഭിച്ച നഷ്ടപരിഹാര തുക 94 ലക്ഷം രൂപ

21 FEBRUARY 2017 08:07 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന് നന്ദി അര്‍പ്പിച്ച് മലയാളി കുടുംബം. വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 54,750 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഏകദേശം ഇന്ത്യന്‍ രൂപ 94 ലക്ഷം രൂപയാണ്. ഗുരുതരപരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബാലകൃഷ്ണന്‍ രാധാകൃഷ്ണനാണ് മസ്‌ക്കറ്റ് പ്രൈമറി കോടതി വന്‍തുകയുടെ നഷ്ടപരിഹാരം വിധിച്ചത്. ബാലകൃഷ്ണന്‍ മുസന്ന ഗ്രഹാത്തിലെ വാഹന വര്‍ക്ക്‌ഷോപ് ജീവനക്കാരനായിരുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ഇദ്ദേഹം അപകടത്തില്‍പെട്ടത്. മുസന്ന തരീഫില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരവേ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ടാക്‌സിയില്‍നിന്ന് റോഡിലേക്ക് ഇറങ്ങി പൈസ കൊടുക്കവേ ടാക്‌സിക്ക് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ തെറിച്ചുപോയ ബാലകൃഷ്ണന്റെ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്.

ഇദ്ദേഹത്തെ ആദ്യം റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഖൗല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് മാസത്തോളം ഖൗലയിലെ ചികിത്സക്ക് ശേഷം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.നിലവില്‍ നെഞ്ചിന് താഴെ ഭാഗത്തേക്ക് സ്പര്‍ശനം പോലും അറിയാന്‍ കഴിയാത്തവിധം ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായി മുസന്നയില്‍ ജോലി ചെയ്യുന്ന മകന്‍ ഷിനോജ് പറഞ്ഞു. ചികിത്സ കൊണ്ട് കാര്യമായ പ്രയോജനമില്‌ളെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ പിതാവ് വീട്ടില്‍തന്നെയാണ് ഉള്ളത്.

ഒരു വര്‍ഷത്തിനുള്ളില്‍തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച നീതിന്യായ വ്യവസ്ഥയോട് നന്ദി അറിയിക്കുന്നതായും ഷിനോജ് പറഞ്ഞു. ഗുരുതര പരിക്കുകളേറ്റ് നൂറുശതമാനം ചലനശേഷി നഷ്ടപ്പെട്ട ബാലകൃഷ്ണന് ഭാവിയിലേക്കുള്ള ചികിത്സ ചെലവുകള്‍ കൂടി കണക്കിലെടുത്താണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതെന്ന് ഖാലിദ് അല്‍ വഹൈബിയിലെ മുതിര്‍ന്ന അഭിഭാഷകയായ ദീപ സുധീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (23 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (44 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends