മത്തി വാങ്ങി കഴിക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക... മത്തിയില്‍ അജ്ഞാത രോഗമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍, കഴിച്ചാല്‍ മാറാരോഗങ്ങള്‍ വരെ പിടിപ്പെടാം, മസ്‌കറ്റിലാണ് രോഗമുള്ള മത്തി മീനുകള്‍ കണ്ടെത്തിയത്

മലയാളികള്‍ക്ക് എന്നും ഇഷ്ടമ മത്സ്യമാണ് മത്തി. വറുത്തരച്ച മത്തി മീന്‍ കറി ഉണ്ടെങ്കില്‍ പിന്നെ വേറെയൊന്നും വേണ്ട. മസ്‌കറ്റിലെ മലയാളികള്‍ മത്തി മീന്‍ കഴിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. മത്തിയില്‍ അജ്ഞാത രോഗമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.മത്തിക്കഴിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കണം.
മസ്‌കറ്റിലാണ് ഇത് ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. ചില അറബിക് വെബ് സൈറ്റുകളില്‍ മത്തിയില്‍ അജ്ഞാത രോഗം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. രോഗം പിടിപ്പെട്ട മത്തികള്‍ വാങ്ങി കഴിക്കരുതെന്നും സൈറ്റുകളില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടതല്‍ ഗവേഷണങ്ങള്‍ നടന്ന് വരുന്നു. ഇത് ഏത് തരം ബാക്റ്റീരിയയാണെന്ന് ഗവേഷകര്‍ പഠനം നടത്തി വരികയാണ്. കഴിച്ചാല്‍ മാറാരോഗങ്ങള്‍ വരെ പിടിപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.മസ്‌കറ്റില്‍ വിപണികളില്‍ മത്തി മീനുകള്‍ വില്‍പ്പെടുന്നുണ്ട്. ശ്രദ്ധിച്ച് വേണം മത്തി മത്സ്യങ്ങള്‍ വാങ്ങാനെന്നും മുന്നറിയിപ്പുണ്ട്.

https://www.facebook.com/Malayalivartha

























