ഗള്‍ഫില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ,? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിച്ചതായി പഠനം. റോബര്‍ട്ട് വാല്‍ട്ടര്‍ റിക്രൂട്ടിങ് ഏജന്‍സിയുടെ മിഡില്‍ ഈസ്റ്റ് ജോബ്‌സ് ഇന്‍ഡെക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ലെ രണ്ടാം പാദത്തിനും മൂന്നാം പാദത്തിനുമിടയിലുള്ള കാലം ജോലി സാധ്യത അഞ്ചര ശതമാനം കൂടിയതായാണ് റിപ്പോര്‍ട്ട് .
ബാങ്കിങ് മേഖലയില്‍ 17 ശതമാനവും ഫിനാന്‍സ് മേഖലയില്‍ 14 ശതമാനവും വളര്‍ച്ചയുണ്ടായതായി പഠനം അത് പോലെ സൗദി അറേബ്യയില്‍ എല്ലാ വര്‍ഷവും 32 ശതമാനം തൊഴില്‍ സാധ്യത കുറയുന്നുണ്ടെങ്കിലും 2017 ലെ രണ്ടാം പാദത്തെ അപേക്ഷിച്ചു മൂന്നാം പാദത്തില്‍ അക്കൗണ്ടന്‍സി, ഫിനാന്‍സ്, ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ലീഗല്‍, സെയില്‍സ് മാര്‍ക്കറ്റിംഗ്, എന്നീ പ്രൊഫഷണലുകള്‍ക്കുള്ള ജോലി ഒഴിവുകള്‍ ആറ് ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ക്കറ്റ് മൊത്തത്തില്‍ മോശമാണെങ്കിലും 2017 ന്റെ അവസാനമാകുമ്പോഴേക്കും കൂടുതല്‍ തൊഴില്‍ സാധ്യത കൈവരിക്കുമെന്ന് റോബര്‍ട്ട് വാല്‍ട്ടര്‍ മിഡില്‍ ഈസ്റ്റ് തലവന്‍ ജേസണ്‍ ഗ്രണ്ടി പറഞ്ഞു.
2017 ലെ രണ്ടാം പാദത്തെ അപേക്ഷിച്ചു മൂന്നാം പാദത്തില്‍ അക്കൗണ്ടന്‍സി, ഫിനാന്‍സ്, ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ലീഗല്‍, സെയില്‍സ് മാര്‍ക്കറ്റിംഗ്, എന്നീ പ്രൊഫഷണലുകള്‍ക്കുള്ള ജോലി ഒഴിവുകള്‍ ആറ് ശതമാനമായി ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























