അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചൂരി, സംഭവം രക്ഷിതാക്കളെ അറിയിച്ചു, രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയതും പിന്നീടുണ്ടായത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍...

അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചൂരിയെന്ന് ആരോപണം. വിര്‍ജീനിയയിലെ ലേയ്ക്ക് ബ്രഡോക്ക് ഹൈസ്‌കൂളിലാണ് സംഭവം.
സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് അദ്ധ്യാപിക ബലം പ്രയോഗിച്ച് ഊരുകയായിരുന്നു. നിന്റെ മുടി നല്ല ഭംഗിയുണ്ടെന്ന് അദ്ധ്യാപിക പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു. ഇതൊരു തമാശയായി എടുത്താല്‍ മതിയെന്നായിരുന്നു അദ്ധ്യാപികയുടെ പ്രതികരണം.
സ്‌കൂളില്‍ നിന്ന് തന്നെ വിദ്യാര്‍ത്ഥിനി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് സമീപം പരാതിയുമായി എത്തിയത്.
സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അദ്ധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ വിട്ടു. അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയോടും രക്ഷിതാക്കളോടും മാപ്പുപറഞ്ഞു.
https://www.facebook.com/Malayalivartha























