ഏറ്റവും വലിപ്പമേറിയ 2019എജി7 എന്ന ഉല്‍ക്ക രാത്രി 10.43 നാണ് ഭൂമിയെ കടന്നുപോവുന്നത് . 51 മീറ്റര്‍ വിസ്തൃതിയുള്ള ഈ ഉൽക്കയുടെ വലുപ്പം പൈസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വരും

ഒരു വര്‍ഷത്തില്‍ തന്നെ ചെറുതും വലുതുമായ ഒട്ടേറെ ഉല്‍ക്കകൾ ഭൂമിയെ കടന്ന് പോകാറുണ്ട്. എന്നാൽ വലിയ ഉല്‍ക്കകള്‍ ഭൂമിയുമായി അടുത്ത് വരുമ്പോള്‍ ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പേറും. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്നാല്‍ ഉല്‍ക്കകള്‍ സാധാരണ ചിന്നിച്ചിതറി ഇല്ലാതാകുകയാണ് പതിവ്. എന്നാൽ 2016 ൽ വെല്ലൂര്‍ ഭാരതി ദാസന്‍ എന്‍ജിനീയറിംഗ് കോളേജിലെ ബസ് ഡ്രൈവർ കാമരാജ്മരിച്ചത് ആകാശത്ത് നിന്നും വീണ് പൊട്ടിത്തെറിച്ച ഉൽക്ക വീണതുകൊണ്ടാണെന്നു തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞതോടെ ഉല്‍ക്കാപേടി വീണ്ടും ആളുകളെ തേടിയെത്തുന്നത്
ഇത്തരത്തിൽ മൂന്ന് ഉല്‍ക്കകള്‍ നാളെ അതിവേഗം ഭൂമിയ്ക്കരികിലെത്തുമെന്ന് നാസ പറയുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ഉല്‍ക്കയ്ക്ക് പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വലിപ്പമുണ്ട്.ഇത് ഭൂമിക്ക് ചെറുതായി ഭീഷണിയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
മൂന്ന് ഉല്‍ക്കകളില്‍ ആദ്യത്തേത് നാളെ രാവിലെ 3.20 ന് മണിക്കൂറില്‍ മൂന്ന് മൈല്‍ വേഗതയില്‍ ഭൂമിയ്ക്കരികിലുടെ കടന്നുപോവും എന്നാണു അറിയുന്നത് . 2019എടി6 എന്ന് പേരുള്ള ഈ വസ്തു ഭൂമിയില്‍ നിന്നും 20 ലക്ഷം മൈല്‍ അകലെയാണുള്ളത്. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടി ദൂര ത്തു കൂടെയാണ് ഈ ഉൽക്ക പോകുന്നത് .
2019എഎം8 എന്ന് പേരുള്ള രണ്ടാമത്തെ ബഹിരാകാശ ശില 2019എടി6 നെക്കാള്‍ വലിപ്പം കൂടിയതാണ്. മാത്രവുമല്ല ഇരട്ടി വേഗതയിലുമാണ് സഞ്ചരിക്കുന്നത്. വൈകീട്ട് 4.30നു ഇത് ഭൂമിക്കടുത്തേക്ക് എത്തും .
ഏറ്റവും വലിപ്പമേറിയ 2019എജി7 എന്ന ഉല്‍ക്ക രാത്രി 10.43 നാണ് ഭൂമിയെ കടന്നുപോവുന്നതെന്നും നാസ പറയുന്നു. 51 മീറ്റര്‍ വിസ്തൃതിയുള്ള ഈ ഉൽക്കയുടെ വലുപ്പം പൈസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വരുമെന്നാണ് കണക്കു കൂട്ടുന്നത് . മണിക്കൂറിൽ 4.2 മൈല്‍ വേഗതയിലാണ് ഈ ഉൽക്ക ഭൂമുക്കടുത്തേക്ക് പാഞ്ഞു വരുന്നത്. ഭൂമിയിൽ നിന്നും 9,50,000 മൈല്‍ ദൂരം മാത്രമേ 2019എജി7 എന്ന ഉൾക്കക്ക് ഉള്ളൂ .
കൂടാതെ ഈ മാസം അവസാനത്തോടെ 11 നിയര്‍ എര്‍ത്ത് ഒബ്ദജക്റ്റുകള്‍ ഭൂമിയെ കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്. സാധാരണ 1000 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള വസ്തുക്കളെയാണ് ഭൂമിയ്ക്ക് ഭീഷണിയുള്ളവയായി പരിഗണിക്കാറ്. അതിനാല്‍ തന്നെ ഇപ്പോള്‍ വരുന്ന ഉല്‍ക്കകളെ ചെറിയ വസ്തുക്കളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വലിപ്പമുള്ള വസ്തുക്കള്‍ ഭൗമോപരിതലത്തില്‍ പതിക്കുന്നതിന് മുമ്പ് അന്തരീക്ഷത്തില്‍ പൊട്ടിചിതറുകയാണ് പതിവ്
ഭൂമിയുടെ വിദൂര അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കൊള്ളിമീനുകളുടെ ( meteor ) മിന്നലാട്ടം കണ്ടിരിക്കാന്‍ കൗതുകമുണ്ടെങ്കിലും അത് ഭൂമിക്കടുത്ത് എത്തുമ്പോൾ ശരിക്കും തീക്കളി തന്നെയാണ് .ആറര കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് ശക്തമായ ഉല്‍ക്കാപതനം കാരണമാണ്.
ബാഹ്യാകാശത്ത് ( Outer Space ) കൂടി അലഞ്ഞുതിരിയുന്ന ചില ലഘുഗ്രഹശകലങ്ങള്‍, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഭൂമിയുടെ ആകര്‍ഷണത്തിലകപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍ അഥവാ Meteoroids. ഭൂമിയോടടുക്കുന്തോറും അന്തരീക്ഷത്തിന്റെ കട്ടികൂടുന്നതു കാരണം ഭൗമോപരിതലത്തിലേക്ക് പാഞ്ഞടുക്കുന്ന ഈ ചെറുകഷണങ്ങള്‍ നേരിടുന്ന ഘര്‍ഷണം വര്‍ധിക്കുന്നു..അതികഠിനമായ ഉരസലില്‍ ചുട്ടുപഴുത്ത് അവ എരിഞ്ഞൊടുങ്ങുമ്പോഴുണ്ടാകുന്ന തിളക്കമാണ് പ്രകാശമാനമായ രേഖകളായി ആകാശത്ത് തെളിഞ്ഞുകാണാറുള്ളത്
ഏകദേശം 80 മുതല്‍ 120 കിലോമീറ്റര്‍ ഉയരത്തിലാണ് ഉല്‍ക്കകള്‍ ദൃശ്യമാകുന്നത്. ഏറിയ പങ്കും ഈ ഉയരത്തിലെത്തുന്നതിനുമുമ്പ് തന്നെ എരിഞ്ഞമാരാറാണ് പതിവ്.എന്നാൽ വലിപ്പമേറിയ ഉൽക്കകൾ പ്രതിരോധിക്കാൻ അന്തരീക്ഷത്തിനു കഴിയാതെ വരുന്ന സന്ദര്ഭങ്ങളും ഉണ്ടാകാറുണ്ട്.
അത്തരത്തില്‍ രൂപപ്പെട്ട ഏറ്റവും വലിയ ഉല്‍ക്കാഗര്‍ത്തങ്ങളാണ് അമേരിക്കയിലെ അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം. ബാരിങര്‍ ഗര്‍ത്തം എന്നറിയപ്പെടുന്ന ഈ കിടങ്ങിനു 1.186 കിലോമീറ്റര്‍ വ്യാസവും 170 മീറ്റര്‍ ആഴവുമുണ്ട്
https://www.facebook.com/Malayalivartha