കളക്ടറേറ്റിലെ തൂപ്പുജോലിയില്‍ നിന്നും പ്ലാനിങ്ങ് ബോര്‍ഡിലേക്ക് ഷംല

വിദ്യാഭ്യാസയോഗ്യത നോക്കാതെ കളക്ടറേറ്റിലെ തൂപ്പുകാരിയായി ജീവിതം ആരംഭിച്ചു. ഇനി കളക്ടറേറ്റിലെ തൂപ്പുകാരിയല്ല ഷംല, പ്ലാനിങ് ബോര്‍ഡിലെ സിഎ ആണ്. പതിവുപോലെ കളക്ടറേറ്റ് വരാന്ത തുടച്ചു വൃത്തിയാക്കുന്നതിനിടെയാണ് പ്ലാനിങ് ബോര്‍ഡിലേക്കുള്ള നിയമന വിവരം ഷംലയെതേടിയെത്തിയത്.
ജീവിതം വഴിമുട്ടിയപ്പോള്‍ ഭാഗ്യം പോലെ കിട്ടിയ പാര്‍ട് ടൈം തൂപ്പുജോലിയില്‍ നിന്നും വൈകാതെ വിടുതല്‍ വാങ്ങി പ്ലാനിങ്ങ് ബോര്‍ഡില്‍ സിഎ (കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്) ആയി ജോലിയില്‍ പ്രവേശിക്കും. ഫോര്‍ട്ട്‌കൊച്ചി കുന്നുംപുറം അധികാരിവളപ്പ് വളവത്ത് ബഷീറിന്റെ മകളാണ് ഷംല. വിവാഹം കഴിഞ്ഞ് ഏഴു മാസം ഗര്‍ഭം ധരിച്ചിരിക്കെ ഭര്‍ത്താവ് സക്കീര്‍ മരിച്ചതോടെ ജീവിതം ചോദ്യചിഹ്നമായി. ജീവിത മാര്‍ഗത്തിന് ഒരു ഒരു ജോലിയെക്കുറിച്ചു ചിന്തിച്ചത്.
ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനും ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസുമൊക്കെ യോഗ്യതയുള്ള തന്നെ തൂപ്പുജോലിയ്ക്ക് പരിഗണിക്കുമോയെന്നതായിരുന്നു ഷംലയുടെ സംശയം. 'എന്റെ വിദ്യാഭ്യാസ യോഗ്യത നോക്കേണ്ട, തൂപ്പുജോലിക്ക് ഒഴിവു വന്നാലും എന്നെ പരിഗണിക്കണമെന്നു പറഞ്ഞ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ക്ക് ഷംല അപേക്ഷ നല്‍കിയത്.
പ്ലാനിങ് ബോര്‍ഡിലേക്കു നിയമിച്ചുകൊണ്ടുള്ള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അറിയിപ്പ് എത്തിയിട്ടും തൂപ്പുകാരിയായി തുടരുകയാണു ഷംല. പുതിയ ജോലിയില്‍ ചേരുന്നതിന്റെ തലേദിവസം വരെ ഇവിടെ ഈ തൂപ്പുജോലി തുടരണമെന്നാണ് ഷംലയുടെ ആഗ്രഹം. ഷംലയുടെ ഇരുളടഞ്ഞ ജീവിതവഴിയില്‍ വെളിച്ചമായെത്തിയതാണ് ഈ ജോലി.
കളക്ടറേറ്റില്‍ തൂപ്പുജോലി ചെയ്യുന്നതിനിടെ എഴുതിയ പിഎസ്സി പരീക്ഷയാണ് ഷംലയുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. ഷംലയ്ക്കും മകള്‍ തഹനയുടെയും ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷയാവുകയാണ് പുതിയ ജോലി. നിയമനം എവിടെയാകുമെന്നാണ് ഷംലയ്ക്ക് ആശങ്ക. കേന്ദ്രീയ വിദ്യാലയത്തില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ തന്‍ഹയെ പിരിഞ്ഞിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
https://www.facebook.com/Malayalivartha