ലോകത്തിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയിലേയും ജപ്പാനിലേയും ഇംഗ്ലണ്ടിലെയും അയര്‍ലന്‍ഡിലേയും മെക്‌സിക്കോയിലേയും അഞ്ചിടങ്ങള്‍ ഇടം നേടിയിട്ടുണ്ട്

ഇന്ത്യയില്‍ രാജസ്ഥാനിലെ ഭന്‍ഗര്‍ കോട്ടയാണ് ഒന്നാമത്തേത്. ഇന്ത്യയിലെ ഏറെ പ്രശസ്തമായ കോട്ടയാണിത്. ഒരു മാന്ത്രികനും ഭന്‍ഗര്‍ രാജകുമാരിയുമായി ബന്ധപ്പെട്ടാണ് ഈ കോട്ടയെ ചുറ്റിപറ്റിയുള്ള ഐതിഹ്യമുള്ളത്. പിന്നീട് ഇവര്‍ക്ക് ദുരൂഹമരണം സംഭവിച്ചതും ഇപരുടെ ആത്മാവ് ഇവിടെയുള്ളതായും വിശ്വസിക്കപ്പെടുന്നുണ്ട്. സൂര്യാസ്തമയത്തിനുശേഷം ഈ കോട്ട സന്ദര്‍ശിക്കാന്‍ അനുമതിയില്ലാത്തതും ഇതുകൊണ്ടാണ്.
ഇംഗ്ലണ്ടിലെ പുരാതന റാം സത്രമാണ് വേറൊന്ന്. ഈയടുത്താണ് ഒരു ശ്മശാനത്തോട് ചേര്‍ന്ന് കണ്ടെത്തിയതാണ് റാം സത്രം. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടാണ് ഈ സത്രത്തെപറ്റി കേട്ടിരിക്കുന്നത്. ശിശുവധവും ഏറെ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിള്‍ കൈയ്യിലേന്തിയാണ് പലരും ഈ ഭാഗത്ത് വരുന്നത്.
അയര്‍ലന്‍ഡിലെ മോണ്ടപെലീര്‍ കുന്നാണ് മറ്റൊരു സ്ഥലം. ഈ കുന്നും സാത്താന്‍ ആരാധനനടന്നിരുന്ന സ്ഥലമാണ്. ശ്മശാനങ്ങളോട് കൂടിയുള്ളിടം. ഏറെ പ്രസിദ്ധമായ ടൂറിസ്റ്റ് സൈറ്റുമാണിത്. പക്ഷേ ധൈര്യമുള്ളവര്‍ക്കേ ഇവിടെ പ്രവേശിക്കാനാകൂ. സൂര്യാസ്തമയത്തിന് ശേഷം ഇവിടെ വരരുതെന്നും മുന്നറിയിപ്പുണ്ട്.
മെക്‌സിക്കോയിലെ ഇസ്ല ഡെ ഇയാസ് മുനെകസ് എന്ന സ്ഥലവും പേടിപ്പെടുത്തുന്നതാണ്. പാവകളുടെ ദ്വീപെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ഒരു കനാലില്‍ ഒരു കുട്ടിയുടെ ശവശരീരം കണ്ടെത്തിയതോടെയാണ് ഇവിടം ഭയാനകമായ ഇടമാണിത്. ജൂലിയന്‍ സന്താന ബരേര എന്നയാളാണ് ഇവിടെ പരിശോധനയ്ക്കിടയില്‍ ഇത് കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവിടെ ഒരു ഉപേക്ഷിക്കപ്പെട്ട പാവയേയും കണ്ടെടുത്തു. ഇത്തരത്തില്‍ ഈ പ്രദേശത്ത് കണ്ടെത്തിയ നിരവധി ഉപേക്ഷിക്കപ്പെട്ട പാവകളെ ഇയാള്‍ മരങ്ങളില്‍ തൂക്കിയിട്ടു. പിന്നീടിവിടം പാവകളുടെ ദ്വീപെന്ന് അറിയപ്പെടുകയായിരുന്നു. മരണപ്പെട്ട കുട്ടികളുടെ ആത്മാക്കളാണ് ഈ പാവകളെന്നും ഇവ പരസ്പരം സംസാരിക്കുന്നത് ചിലര്‍ക്ക് കേള്‍ക്കാനാകുമെന്നും ഈ സ്ഥലത്ത് വരുന്നവര്‍ പറയാറുണ്ട്.
ജപ്പാനിലെ ഓക്കിഗഹാരയാണ് ഇതില്‍ എറ്റവും ഭയാനകരം. മരങ്ങളുടെ സമുദ്രമെന്നും ആത്മഹത്യാവനമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഫുജിപര്‍വ്വതത്തിന് താഴെയായാണ് ഓക്കിഗഹാര. ഏറെ വനനിബിഡമായ ഈ സ്ഥലത്ത് എല്ലാവരാലും ഒറ്റപ്പെട്ട് കഴിഞ്ഞ് മരിച്ചുപോയ നിരവധിപേരുടെ എല്ലുകളും തലയോട്ടികളുമൊക്കെ കാണാനാകും.
https://www.facebook.com/Malayalivartha