ഇവൻ നഗ്നനാണ് ; സുന്ദരനും

സെര്‍ദാന്‍ ഒരു സാധാരണ പൂച്ചയാണെന്ന് കരുതിയെങ്കിൽ തെറ്റി. അഞ്ചു വയസ്സ് ഉള്ളൂ കക്ഷിക്കെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ 6000 ഫോളോവേഴ്‌സാണ് ഉള്ളത്. ശരീരത്തില്‍ ഒരു രോമം പോലുമില്ല എന്നതാണ് സെർദാന്റെ പ്രത്യേകത.
ശരീരത്തില്‍ മുഴുവന്‍ മടക്കുകള്‍ മാത്രമുള്ള കനേഡിയന്‍ സ്പാനിക്‌സ് പൂച്ചയാണിത്. ഇവനെ കണ്ടാല്‍ ഒരു അന്യഗ്രഹ ജീവിയാണന്നെ തോന്നുകയുള്ളു
" അവനെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കൊരുപാട് ഇഷ്ടമായി. അവന്റെ മടക്കുകളോടു പിങ്ക് സ്‌കിന്‍ , നീല സമുദ്രത്തെ തോന്നിപ്പിക്കിന്ന അവന്റെ കണ്ണുകള്‍ അതു തന്നെയാണ് അവനെ സ്വന്തമാക്കണെമന്ന് ആഗ്രഹിക്കാൻ കാരണവും ' സെർദാന്റെ ഉടമ ഫ്‌ലിപ്പി പറയുന്നു.
അവന്റെ ഓരോ ദിവസത്തേയും പടങ്ങള്‍ പങ്കു ചെയ്യലാണ് സെര്‍ദാന്റെ ഉടമയുടെ പ്രധാന വിനോദം..സമൂഹമാധ്യമത്തില്‍ ഇപ്പോള്‍താരമായി മാറിയിരിക്കുകയാണ് സെര്‍ദാന്‍
https://www.facebook.com/Malayalivartha