Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോകത്തിലെ ഏറ്റവും ആഴമുള്ള കുഴി കോലായിലാണ്!

23 OCTOBER 2018 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു ഗുഹയ്ക്കകത്തുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള വിള്ളല്‍, ഇറ്റലി- സ്‌ലൊവേനിയ അതിര്‍ത്തിയിലുള്ള ജൂലിയന്‍ ആല്‍പ്‌സ് പര്‍വത നിരകളിലാണ്. കുത്തനെ, കിണറു പോലെയുള്ള ഒരു വിള്ളല്‍ അവിടെയാണുള്ളത്. 603 മീറ്ററാണ് ഇതിന്റെ ആഴം. ഒരാള്‍ അറിയാതെയെങ്ങാനും ഇതിലേക്കു വീണാല്‍ താഴെയെത്തണമെങ്കില്‍ 11 സെക്കന്‍ഡെടുക്കും. എന്നാല്‍ റഷ്യയിലെ ഒരു കുഴിയെപ്പറ്റി കേട്ടാല്‍ 'ഇതൊക്കെ എന്ത്' എന്നു തോന്നിപ്പോകും. ഭൂമിക്കടിയിലേക്ക് 12 കിലോമീറ്റര്‍ ആഴത്തിലാണ് ഈ കുഴി. കൃത്യമായിപ്പറഞ്ഞാല്‍ 12,262 മീറ്റര്‍. കുത്തനെയുള്ള കുഴികളില്‍ ലോകത്തില്‍ ഏറ്റവും ആഴമുള്ളതാണിത്.

സാധാരണ ഗതിയില്‍ ഇത്രയേറെ ആഴത്തിലൊക്കെ കുഴിയെടുക്കണമെങ്കില്‍ അത് എണ്ണഖനനത്തിനായിരിക്കും. എന്നാല്‍ റഷ്യയുടെ ലക്ഷ്യം അതായിരുന്നില്ല. ഭൂമിക്കിടയില്‍ യഥാര്‍ഥത്തില്‍ എന്താണെന്നു കണ്ടെത്തുകയെന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഡ്രില്ലിങ്. 1970 മേയ് 24-നാണ് കോല പെനിന്‍സുലയില്‍ ഗവേഷണത്തിന്റെ ഭാഗമായുള്ള ഡ്രില്ലിങ് ആരംഭിച്ചത്.

പതിയെപ്പതിയെ കുഴിയെടുത്ത് 15 കി.മീ. ആഴത്തില്‍ കുഴിയെടുക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ കുഴിച്ചു കുഴിച്ച് 1989-ല്‍ ഈ കുഴി 12 കി.മീറ്ററെത്തി ലോക റെക്കോര്‍ഡിട്ടു. ഈ കുഴിക്കു വേണ്ടി തയാറാക്കിയ ഡ്രില്ലിങ് ഉപകരണങ്ങളും ലോകത്തിനു മുന്നില്‍ ഇന്നും അദ്ഭുതമാണ്. സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് ഇതെല്ലാമെന്നും ഓര്‍ക്കണം. ആ വര്‍ഷം തന്നെ വീണ്ടും കുഴിച്ച് നീളം 13.5 കി.മീറ്ററിലെത്തിക്കാനായിരുന്നു നീക്കം. തൊട്ടടുത്ത വര്‍ഷം അവസാനത്തോടെ 15 കി.മീറ്ററും.

പക്ഷേ 12 കിലോമീറ്റര്‍ കഴിഞ്ഞതും പണി കിട്ടി. ചുട്ടുപഴുത്ത പാറക്കല്ലുകളായിരുന്നു അവിടെ ഗവേഷകരെ കാത്തിരുന്നത്. അതായത്, ഏകദേശം 180 ഡിഗ്രി സെല്‍ഷ്യസ്. അതോടെ ഗവേഷണം അവിടെവച്ചു നിര്‍ത്തേണ്ടി വന്നു. കോല സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍ എന്നറിയപ്പെടുന്ന ഈ കുഴിക്ക് വാവട്ടം കുറവാണ്. വ്യാസം വെറും 23 സെ.മീ. അതുകൊണ്ടു തന്നെ മനുഷ്യന്‍ ഇതിലേക്കു വീഴാനും സാധ്യത കുറവ്. അഥവാ എന്തെങ്കിലുമൊരു വസ്തു ഇതിലേക്കിട്ടാല്‍ അത് അടിത്തട്ടിലെത്തണമെങ്കില്‍ 50 സെക്കന്‍ഡെങ്കിലും എടുക്കും.

1995-ല്‍ ഡ്രില്ലിങ് അവസാനിപ്പിച്ചതിനു ശേഷം കാഠിന്യമേറിയ ഇരുമ്പുകവചം കൊണ്ട് മൂടിയിട്ടിരിക്കുകയാണ് കോല ബോര്‍ഹോള്‍. ആര്‍ക്കും തുറക്കാനാകാത്ത വിധമാണ് ഈ അടച്ചിടല്‍. പരീക്ഷണം ഉപേക്ഷിച്ച ശേഷം ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാതായി. പരീക്ഷണ സമയത്ത് നിര്‍മിച്ച കെട്ടിടങ്ങളെല്ലാം തകര്‍ന്നു. ഇരുമ്പുകഷണങ്ങളും മറ്റും ചിതറിക്കിടക്കുന്നതിനിടയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധമാണ് ഇപ്പോള്‍ ഈ 'ആഴക്കുഴി' അടച്ചിട്ടിരിക്കുന്നത്.

ഇടയ്‌ക്കൊക്കെ ആരെങ്കിലും കൗതുകം കാരണം ഇവിടം കാണാന്‍ വന്നാലായി! എന്നാല്‍ ഈ കുഴിയില്‍ നിന്നു ഗവേഷകര്‍ക്കു ലഭിച്ചത് അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളായിരുന്നു. 12 കി.മീ. താഴെയും വെള്ളമുണ്ടെന്നതായിരുന്നു അതിലൊന്ന്. എന്നാല്‍ അത് ഭൂമിക്കടിയിലെ ധാതുക്കളുടെ പ്രവര്‍ത്തനം കൊണ്ടുണ്ടായതാണ്. മുകളിലേക്കു തനിയെ വരാനും സാധിക്കില്ല, കട്ടിയേറിയ പാറകള്‍ തടയുന്നതാണു കാരണം.

ഭൂമിക്കടിയില്‍ 6 കി.മീ. ആഴത്തില്‍ സൂക്ഷ്മജീവികളായ 'പ്ലാങ്ക്ടണുകളുടെ' ഫോസിലുകള്‍ ലഭിച്ചതാണു മറ്റൊരു കാര്യം. ഇത്തരത്തില്‍ പ്രാചീന കാലത്തെ 24 സൂക്ഷ്മജീവികളുടെ ഫോസിലുകളാണു കണ്ടെത്തിയത്. 270 കോടി വര്‍ഷം പഴക്കമുള്ള പാറകളുടെ സാംപിളും ലഭിച്ചു ഗവേഷകര്‍ക്ക്. പക്ഷേ ആ പാറകളാണു 'പണി' തന്നതും. സഹിക്കാനാകാത്ത ചൂടായിരുന്നു അവയ്‌ക്കെല്ലാം. അതോടെ ഡ്രില്ലിങ്ങും നിലച്ചു.

 

പക്ഷേ എത്രയൊക്കെ കുഴിച്ചാലും ഭൂമിയുടെ നടുവിലേക്ക് ഗവേഷകര്‍ക്ക് എത്താനാകില്ലെന്നതാണു സത്യം. 6371 കി.മീ താഴെയാണ് ഈ നടുഭാഗം. അങ്ങനെ നോക്കുമ്പോള്‍ ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള കുഴിയെടുക്കലില്‍ 0.002 ശതമാനം മാത്രമേ 'കോല'യിലൂടെ ഗവേഷകര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂ! 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (20 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (26 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (31 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (39 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (40 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (45 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (49 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (51 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (53 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (59 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (59 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends