എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയ യുവാവ് അറിയിക്കുന്നു, ജ്യൂസിനൊക്കെ തിരുവനന്തപുരത്ത് 115 രൂപയായി!

എല്ലാ നഗരത്തിലുമുണ്ട് ഭക്ഷണത്തിന് കഴുത്തറപ്പന്‍ ബില്ല് ഈടാക്കുന്ന ഭക്ഷണശാലകള്‍.
ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും പതിവാണ്. അത്തരമൊരു പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.
തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ഒരു സ്വകാര്യ ഭക്ഷണ ശാലയില്‍ നിന്നും നാരങ്ങാവെള്ളം കുടിച്ച അബ്ദുള്‍ ലത്തീഫ് എന്നയാളാണ് ബില്ല് സഹിതം ഫേസ്ബുക്കില്‍ പ്രതിഷേധക്കുറിപ്പിട്ടത്.
രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളത്തിന് 230 രൂപയാണ് നല്‍കേണ്ടി വന്നത്. മെനു കാര്‍ഡിലെ വില പരിശോധിക്കാതിരുന്നതിനാല്‍ ഒന്നും പറയാതെ പണം നല്‍കി. അടുത്തുള്ള കടയില്‍ നിന്നും പന്ത്രണ്ട് രൂപ നല്‍കി നാരങ്ങ വെള്ളം കുടിച്ചപ്പോഴാണ് തന്റെ ദാഹം മാറിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ആദ്യം കയറിയ റസ്റ്ററന്റിലെയും രണ്ടാമത് കയറിയ ജ്യൂസ് പാര്‍ലറിലെയും ബില്ല് സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അബ്ദുള്‍ ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha


























