20 കഴുതപ്പുലികളുടെ സംഘം സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, ഒടുവില്‍ ഒരു ട്വിസ്റ്റ്!

കഥകളില്‍ മാത്രം കാട്ടിലെ രാജാവായി വാഴുന്ന മൃഗമല്ല സിംഹം, അന്നും ഇന്നും സിംഹം വന്യജീവികളില്‍ ഏറ്റവും അപകടകാരിയും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ജീവിയുമാണ് . സിംഹത്തിനു മുന്നില്‍പ്പെട്ടാല്‍ പിന്നെ രക്ഷപ്പെടുക അസാദ്ധ്യം. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ കാട്ടുപോത്തുകള്‍ പോലുളള വലിയ ജീവികള്‍ സിംഹത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.
എന്നാല്‍ കൂട്ടമായെത്തി സിംഹങ്ങളെ വരെ തുരുത്താന്‍ ശേഷിയുളള ജീവികളാണ് കഴുതപ്പുലികള്‍. കൂട്ടമായി എത്തുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ടു പോകുന്ന സിംഹങ്ങള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല.
കഴിഞ്ഞ ദിവസം ബിബിസി പുറത്തു വിട്ട ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. അത്യാക്രമണ ശേഷിയുളള 20 ഓളം വരുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റയാനായി പൊരുതുന്ന റെഡ് എന്ന് പേരുളള ആഫ്രിക്കന്‍ സിംഹത്തിന്റെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിഡിയോ ആണ് ബിബിസി പുറത്തു വിട്ടത്.
റെഡിനെ വളഞ്ഞിട്ടാണ് കഴുതപ്പുലികള്‍ ആക്രമിച്ചത്. ചെറുത്തു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ടാറ്റു എന്നൊരു കൂട്ടുകാരന്‍ സിംഹം വന്നില്ലായിരുന്നുവെങ്കില്‍ റെഡ് കഴുതപ്പുലികളുടെ ഭക്ഷണമായി മാറിയേനേ.
ലോകപ്രശസ്ത വന്യജീവി മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ആറ്റണ്‍ബറോയുടെ ശബ്ദത്തിലുളള വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചീറിപറക്കുകയാണ്.
https://www.facebook.com/Malayalivartha


























