ക്രോസ് വിന്‍ഡിനിടെ എമിറേറ്റ്‌സ് വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു!

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളില്‍ ഒന്നിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോ യുട്യൂബില്‍ ഹിറ്റ്. എമിറേറ്റ്‌സിന്റെ ബോയിങ് 777 എന്ന യാത്രാവിമാനം വിമാനത്താവളത്തില്‍ ് ഇറങ്ങവേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് നിലയുറപ്പിക്കാന്‍ കഴിയാതെ ടേക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
ഏകദേശം മൂന്നൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്. വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ജൊനാഥന്‍ വിന്‍ടണ്‍ എന്ന യുട്യൂബര്‍ പോസ്റ്റ് ചെയ്ത വിഡിയോ ഫെയ്‌സ്ബുക്, ട്വിറ്റര്‍ സോഷ്യല്‍മീഡിയകളിലും ഹിറ്റാണ്. ദുബായില്‍ നിന്നും ന്യൂകാസ്റ്റിലിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്.
ശക്തമായ ക്രോസ് വിന്‍ഡാണ് എമിറേറ്റ്‌സ് വിമാനത്തിന്റെ ലാന്‍ഡിങ് പ്രതിസന്ധിയിലാക്കിയത്. ശക്തമായ കാറ്റിനിടെ ആടിയുലഞ്ഞ വിമാനം ന്യൂകാസ്റ്റില്‍ എയര്‍പോര്‍ട്ടിലെ റണ്‍വെ 25-ല്‍ ഏറെ ബുദ്ധിമുട്ടി ലാന്‍ഡ് ചെയ്‌തെങ്കിലും ആ നിമിഷം തന്നെ ടേക്ക് ഓഫ് ചെയ്യേണ്ടിവരികയായിരുന്നു. രണ്ടാം നീക്കത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്യാനും പൈലറ്റിന് സാധിച്ചു.
കഴിഞ്ഞ നവംബര്‍ 29-ന് വ്യാഴാഴ്ചയാണ് സംഭവം. അന്നു രാവിലെ മണിക്കൂറില്‍ 56.327 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റുവീശിയിരുന്നത്. ആദ്യത്തെ ലാന്‍ഡിങ് ഏറെ ഭീതിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. എന്നാല്‍ വിമാനത്തിനു കേടുപാടുകള്‍ സംഭവിച്ചില്ല. തുടര്‍ന്ന് ന്യൂകാസ്റ്റിലില്‍ നിന്ന് വിമാനം ദുബായിലേക്കും പറന്നു.
ന്യൂകാസ്റ്റില്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനങ്ങളെല്ലാം ഡയാന കൊടുങ്കാറ്റിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടി. ഇത്ര വലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ന്യൂകാസ്റ്റില്‍ എയര്‍പോര്‍ട്ടില്‍ ആദ്യ സംഭവമാണെന്നാണ് മിക്കവരും പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടു എന്‍ജിനുള്ള ജെറ്റാണിത്. ആദ്യ ലാന്‍ഡിങ്ങില്‍ തന്നെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നു. എന്നാല്‍ റണ്‍വെയില്‍ സുരക്ഷിതമായി നിലയുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























