കാലില്‍ നിന്നും കാല്‍പ്പന്ത് വിട്ടുപോകാതെ ഏഴുവയസുകാരന് അമ്മാനമാടിയത് 221 തവണ!
ഫുട്ബോള്‍ പന്ത് തുടര്‍ച്ചയായി 221 പ്രാവശ്യം കാലില്‍ തട്ടിക്കളിച്ച പാക്കിസ്ഥാന് സ്വദേശിയായ ഒരു ബാലനാണ് വാര്‍ത്തകളില്‍ താരം.
വെറും ഏഴ് വയസ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പ്രകടനം പ്രഫഷണല്‍ കളിക്കാരെ വെല്ലും വിധമാണെന്നതിന് യാതൊരു തര്‍ക്കവുമില്ല.
ബലുചിസ്ഥാനിലെ ഡുക്കി ജില്ലയില്‍ താമസിക്കുന്ന ഈ കുട്ടിയുടെ പേര് എസ്സാ ഉള്ഹ്ഖാന് മെലാസായ് എന്നാണ്.
ഏകദേശം രണ്ടു മിനിട്ടിലധികം മാത്രം സമയമെടുത്താണ് ഈ ബാലന് കാലില്‍ പന്തിട്ട് തട്ടിക്കളിച്ചത്.
എസ്സായുടെ അമ്മാവനായ നസര്‍ കുശാല്‍ ഖാനാണ് ഈ മനോഹരദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha