Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ

04 NOVEMBER 2026 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം

ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ല.... പിഎസ് സിയെ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

പത്തനംതിട്ടയിലെ അടൂർ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവവും അതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും വീണ്ടും ചൂടുപിടിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, തന്റെ ഭാഗത്തുനിന്ന് നിയമപരമായ എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനാദേവി വ്യക്തമാക്കിയിരിക്കുന്നത്.

വിവാദങ്ങൾക്ക് തുടക്കമിട്ടത് പേലീസ് സ്റ്റേഷനിലെ സംഭവമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തുനിന്ന് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന രാജനെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് വാഹനം സ്റ്റേഷനിലെത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുകയും രാജനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചുകയറുന്നതും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രാജനെതിരെ പ്രതിഷേധിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

ഇതിനുപിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയും സ്റ്റേഷനിലെത്തി. ലോക്കപ്പിൽ കഴിയുകയായിരുന്ന രാജൻ ജോസഫിന്റെ അടുത്തേക്ക് പോകുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, രാജനെ ഭീഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാദേവിയുടെ വിശദീകരണം. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സെല്ലിനകത്ത് കയറിയിട്ടില്ല. പുറത്തുനിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നു. സ്റ്റേഷനിൽ നടന്ന സംഭവങ്ങളിൽ പൊലീസിന് പങ്കുണ്ടായിരുന്നോ, പരാതിക്കാരിക്ക് ലോക്കപ്പിന് സമീപം എത്താൻ അനുമതി നൽകിയത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും ഉയർന്നു. പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. അതേസമയം, തനിക്കെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നായിരുന്നു ശ്രീനാദേവിയുടെ ആരോപണം.

സംഭവത്തിൽ ആദ്യം ഇരുപതോളം പേർക്കെതിരെ കണ്ടാലറിയാവുന്നവരെന്ന നിലയിലാണ് കേസെടുത്തിരുന്നത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തുടർനടപടികൾ വൈകിയെന്ന വിമർശനം ശക്തമായി. ഇതോടെ പൊലീസ് അന്വേഷണവും ഊർജിതമാക്കി. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ, ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് വഴിവിട്ട സഹായം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ പത്തനംതിട്ട എസ്.പി ഡിവൈ.എസ്.പി തലത്തിലുള്ള അന്വേഷണത്തിന് നിർദേശം നൽകി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടികൾ ശക്തമാക്കി. നവംബർ മൂന്നിന് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് നവംബർ നാലിന് ശ്രീനാദേവി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. തനിക്കെതിരെ പ്രചരിക്കുന്ന പഴയ വീഡിയോകൾ വ്യാജനിർമിതികളാണെന്നും അഞ്ചുവർഷം മുൻപുള്ള ഒരു വീഡിയോ നിയമപരമായി നീക്കം ചെയ്യിപ്പിച്ചതാണെന്നും അവർ ആരോപിക്കുന്നു. നീക്കം ചെയ്ത വീഡിയോകൾ വീണ്ടും പ്രചരിപ്പിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് എന്ന സാമൂഹികമാധ്യമ പേജിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്ന് ശ്രീനാദേവി പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിലായതിൽ തനിക്ക് ആശ്വാസമുണ്ടായെന്നും അവർ കുറിച്ചു.

ഇപ്പോൾ ഈ സംഭവത്തിൽ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. ഒരു പരാതിക്കാരിക്ക് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കാണാൻ എത്രത്തോളം അനുമതി നൽകാം? പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങൾക്ക് ഉത്തരവാദികൾ ആരൊക്കെയാണ്? സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആരൊക്കെ നിയമനടപടി നേരിടേണ്ടിവരും? ഇതിനെല്ലാം അന്വേഷണത്തിലൂടെയാണ് വ്യക്തത വരേണ്ടത്. അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കാം. എന്നാൽ അതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുടെ സുരക്ഷയും നിയമപരമായ അവകാശങ്ങളും ലംഘിക്കപ്പെടാൻ പാടില്ല. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ എന്ന ചോദ്യമാണ് അടൂർ പൊലീസ് സ്റ്റേഷൻ വിവാദം വീണ്ടും ഉയർത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ajit Doval വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ  (4 minutes ago)

മനുഷ്യനെപ്പോലെ ചിന്തിക്കുന്ന എ.ഐ വേണ്ട! ബോധമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കരുതെന്ന് മൈക്രോസോഫ്റ്റ് എ.ഐ മേധാവി  (24 minutes ago)

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (40 minutes ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (1 hour ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (1 hour ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (1 hour ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (1 hour ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (1 hour ago)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം  (1 hour ago)

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (1 hour ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (2 hours ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (2 hours ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (2 hours ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (2 hours ago)

Malayali Vartha Recommends