പാലിയേറ്റീവ് കെയറിലാണ്, എന്നിട്ടും പാട്ടു പാടാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ പാടി...ആവശ്യപ്പെട്ട ഡോക്ടര്‍ പോലും ഇത്രയും പ്രതീക്ഷിച്ചില്ല! അമ്മൂമ്മ ശരിക്കും ഞെട്ടിച്ചു!
ജീവിതത്തിലെ രണ്ടാംബാല്യമാണ് വാര്‍ധക്യം എന്നു പറയാറുണ്ട്. എങ്കിലും വാര്‍ദ്ധക്യമെത്തുമ്പോള്‍ ബാല്യത്തിലെ പോലെ ശാഠ്യം പിടിക്കാനും ചിണുങ്ങാനുമൊക്കെ വിട്ടുകൊണ്ട് അത് ആസ്വദിച്ച് കൂടെനില്‍ക്കുന്ന ഉറ്റവരും ഉടയവരും ചുറ്റുമുണ്ടാകാനുള്ള ഭാഗ്യം എല്ലാവര്ക്കും ലഭിച്ചെന്നു വരില്ലല്ലോ?
അതുകൊണ്ടുതന്നെ രോഗശയ്യയില്‍ പോലും ആനന്ദം കണ്ടെത്തുന്ന അപൂര്‍വ്വം ചിലരെ കാണുമ്പോള്‍ കാണുന്നവരുടെ ഉള്ള് തണുക്കും. അങ്ങനെ ഒരാനന്ദ നിര്വൃതിയിയില് കഴിയുന്ന ഒരു അമ്മൂമ്മയെ കാണൂ.
പാലിയേറ്റീവ് കെയറിലെ ഡോക്ടര്‍ വന്നപ്പോള്‍ വെറുതെ ഒരു പാട്ടു പാടാന്‍ പറഞ്ഞു. തുടര്‍ന്ന് അമ്മൂമ്മയുടെ ഗംഭീര ആലാപനം. എക്കാലത്തെയും ക്ലാസിക് ആയ 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി'. ഗാനത്തിലെ മുഴുവന്‍ വരികളും മനോഹരമായി തന്നെ ഈ അമ്മൂമ്മ പാടി.
വാര്‍ധക്യത്തിന്റെ അവശതകളൊന്നും അമ്മൂമ്മയുടെ ശബ്ദത്തെ ബാധിച്ചിട്ടില്ല. അതിമനോഹരമായി പാട്ടുപാടുന്ന ഈ അമ്മൂമ്മയുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
'അമ്മൂമ്മയ്ക്ക് ദൈവം ദീര്‍ഘായുസ് നല്കട്ടെ' എന്ന് ആശംസിക്കുകയാണു ഗാനം കേട്ടവര്‍. എത്ര കേട്ടാലും മതിവരുന്നില്ലെന്നും അമ്മയോടു വല്ലാത്ത സ്നേഹം തോന്നുന്നു എന്നുമാണ് മറ്റുചിലരുടെ കമന്റുകള്‍.
'നീലക്കടമ്പ്' എന്ന ചിത്രത്തിലേതാണ് കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഗാനം ആസ്വാദക ഹൃദയത്തെ കീഴടക്കിയതാണ്.വരികള്‍ എഴുതിയത് കെ. ജയകുമാറാണ് . രവീന്ദ്രന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചത് ചിത്രയാണ്.
https://www.facebook.com/Malayalivartha